Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 21:47 IST
Share News :
കോട്ടയം: കോട്ടയം ജില്ലയ്ക്ക് നാളെ 75-ാം പിറന്നാൾ. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ജൂലൈ ഒന്നുമുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
കോട്ടയത്തിന്റെ എഴുപത്തഞ്ചാം പിറന്നാൾ ആഘോഷത്തിന് കേക്ക് മുറിച്ച് തിങ്കളാഴ്ച കളക്ട്രേറ്റിൽ തുടക്കമാകും. രാവിലെ 10.45 ന് കളക്ട്രേറ്റ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ചടങ്ങിൽ പങ്കെടുക്കും. കളക്ട്രേറ്റിലെ ജീവനക്കാരും ചടങ്ങിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.