Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇസ് ലാം : ഗവേഷണങ്ങൾക്കും, ആധുനികതയ്ക്കും വഴികാണിച്ച മതം: വിസ്‌ഡം യൂത്ത്

19 May 2024 19:11 IST

enlight media

Share News :

ചങ്ങരംകുളം: ഇസ്ലാമിലെ വ്യക്തിനിയമങ്ങളും, സാമൂഹിക ജീവിത ക്രമങ്ങളും കാലങ്ങൾക്കതീതമായി പ്രസക്തവും, പ്രായോഗികവുമാണെന്നും വിസ്ഡം യൂത്ത് സംസ്ഥാന സമിതി ചങ്ങരംകുളത്ത് സംഘടിപ്പിച്ച ഡയലോഗ് അഭിപ്രായപ്പെട്ടു


  കാലാനുസൃതമായും, അന്യൂനമായും നിലകൊള്ളുന്നതാണ് വിശുദ്ധ ക്വുർആനിലൂടെയും, ഹദീഥുകളിലൂടെയും പഠിപ്പിക്കപ്പെട്ട ജീവിത പദ്ധതികളെന്ന് വിസ്ഡം യൂത്ത് ഡയലോഗ് ചൂണ്ടിക്കാണിച്ചു.


വ്യക്തികളുടെയും, സമൂഹത്തിൻ്റെയും അഭിമാനത്തിനും സമ്പത്തിനും ഏറെ വില കല്പിക്കുകയും, പരസ്പരം ആദരിക്കുവാനും സമൂഹത്തെ ഉദ്ഘോഷിക്കുകയും ചെയ്യുന്നതാണ് ഇസ് ലാമിലെ അധ്യാപനങ്ങൾ.


ഇസ്ലാമിക ശരീഅത്തിലെ ശിക്ഷാ നടപടികൾ വ്യക്തികളുടെ അവകാശങ്ങളും, അഭിമാനവും സംരക്ഷിച്ച് കൊണ്ട് മാത്രം നിർവ്വഹിക്കുവാൻ പ്രേരിപ്പിക്കുന്നതാണ്.


 ആധുനികതയോട് സംവദിക്കുവാനും, വിശ്വാസത്തിൻ്റെ മൗലികതയിൽ നിന്നു കൊണ്ട് പുരോഗമനത്തെ ഉൾക്കൊള്ളാനും ആഹ്വാനം ചെയ്യുന്ന മതമാണ് ഇസ് ലാമെന്നും ഡയലോഗ് അഭിപ്രായപ്പെട്ടു.


വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.

വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ നിഷാദ് സലഫി മോർഡറേറ്റർ ആയിരുന്നു.


വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ മൗലവി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക് സലഫി, ലജ്നത്തുൽ ബുഹൂസിൽ ഇസ്ലാമിയ ജോയിന്റ് കൺവീനർ ഷബീബ് സ്വലാഹി, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് കെ താജുദ്ദീൻ സലാഹി, അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, വിസ്ഡം സ്റ്റുഡന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.അബ്ദുല്ല ബാസിൽ, സഹൽ ആദം, അജ്മൽ ഫൗസാൻ, ഹിലാൽ സലീം സി പി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Follow us on :

More in Related News