Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2024 19:22 IST
Share News :
അമ്പഴക്കാട്:
എ ഡി 300ൽ സ്ഥാപിതവും ഭാരതത്തിലെ പത്താമത്തെ ക്രൈസ്തവ ദൈവാലയുമായ ഇരിങ്ങാലക്കുട രൂപതയിലെ അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പളളിയിൽ ജൂലൈ 3ന് ആഘോഷപൂർവ്വം നേർച്ചയൂട്ടോടുകൂടി കൊണ്ടാടുന്ന ഇടവക മദ്ധ്യസ്ഥനായ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് മാനന്തവാടി രൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ അലക്സ് താരാമഗംലം പിതാവ് കൊടിയേറ്റകർമ്മം നിർവഹിക്കുകയും തിരുനാൾ പ്രസുദേന്തി വാഴ്ച നടത്തുകയും ചെയ്തു. ബഹു. വികാരി. ഫാ. സെബാസ്റ്റ്യൻ നടവരമ്പൻ, അസിസ്റ്റ് വികാരി ഫാ. എഡ് വിൻ ചക്കാലമറ്റത്ത്, കൈക്കാരന്മാരായ ശ്രീ. ഷൈജൻ കൂനൻ, ശ്രീ. ബിജു മാടപ്പിളളി, ശ്രീ. സേവി കാച്ചപ്പിളളി, തിരുനാൾ ജനറൽ കൺവീനർ ശ്രീ. മാർട്ടിൻ മേനാച്ചേരി, തിരുനാൾ കമ്മറ്റി കൺവീനർമാർ, ഇടവാകാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ജൂലൈ 2 ന് വിശുദ്ധന്റെ കൂട് തുറക്കൽ - തിരുക്കർമ്മങ്ങൾക്ക് ഇടവകയിലെ ബഹു. വൈദികർ മുഖ്യകാർമ്മികത്വം വഹിക്കും. സമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പളളി വികാരി റവ. ഫാ. ജോൺസൺ പങ്കേത്ത് വചനസന്ദേശം നൽകും.
ജൂലൈ 3ന് ദുക്റാന തിരുനാൾ ദിനം രാവിലെ 7.00 വൈകീട്ട് 5.00 ന് വി. കുർബാന രാവിലെ 5.45 ന് വിശുദ്ധ കുർബാനക്ക് വികാരി റവ. ഫാ. സെബാസ്റ്റ്യൻ നടവരമ്പൻ കാർമ്മീകത്വം വഹിക്കും. തിരുക്കർമ്മങ്ങൾക്ക്ശേഷം വിശുദ്ധന്റെ രൂപം പളളിയിൽ നിന്നും പന്തലിലേക്ക് എഴുന്നളളിച്ചുവെയ്ക്കം. തുടർന്ന് നേർച്ചയൂട്ട് വെഞ്ചിരിപ്പിന്ശേഷം നേർച്ചയൂട്ട് ആരംഭിക്കും.
രാവിലെ 10.00ന് ആഘോഷമായ തിരുനാൾ റാസക്ക് ഇരിഞ്ഞാലക്കുട രൂപത മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം ഉണ്ടായിരിക്കും.
Follow us on :
Tags:
More in Related News
Please select your location.