Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെക്കൻ പാലയൂരിലെ വൈദ്യുതി ഉപഭോക്താക്കൾ നേരിടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണം

06 Apr 2024 20:09 IST

MUKUNDAN

Share News :

ഗുരുവായൂർ:തെക്കൻ പാലയൂരിലെ വൈദ്യുതി ഉപഭോക്താക്കൾ നേരിടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ 50 ഓളം കുടുംബാംഗങ്ങൾ ഒപ്പിട്ട നിവേദനം ഗുരുവായൂർ കെഎസ്ഇബി അസി.എഞ്ചിനിയർക്ക് സമർപ്പിച്ചു.രാത്രി കാലങ്ങളിൽ കടുത്ത വോൾട്ടേജ് ക്ഷാമമാണ് പ്രദേശത്ത് നേരിടുന്നതെന്നും,ഇത് പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്നും പരാതിയിൽ ജനങ്ങൾ ആവശ്യപ്പെട്ടു.വൈദ്യുതി ഉപയോഗവും,പുതിയ ഉപഭോക്താക്കളും വളരെയധികം വർധിച്ച സാഹചര്യത്തിൽ നിലവിൽ ചക്കംകണ്ടത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ട്രാൻസ്ഫോമറിന് പുറമെ സ്ഥലം കണ്ടെത്തി മറ്റൊരു ട്രാൻസ്ഫോർമർ കൂടെ സ്ഥാപിച്ചാലേ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്നും പരാതിയിൽ ബോധിപ്പിച്ചു.പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം,ഷാജു മൂരായ്ക്കൽ,സുനിൽ വലിയപുരയ്ക്കൽ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ കെഎസ്ഇബി തയ്യാറാണെന്നും,ഇതിന് ജനങ്ങളുടെ സഹായവും സഹകരണവുമുണ്ടാകണമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ മറുപടിയും നൽകി. 

Follow us on :

More in Related News