Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റാങ്കിന്റെ തിളക്കവുമായി കുറവിലങ്ങാട് ദേവമാതാ കോളേജിലെ കൊമേഴ്സ് വിഭാഗം.

27 Aug 2024 22:29 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: ബിരുദാനന്തര കോഴ്സിൽ 1-ാം റാങ്കിന്റെ തിളക്കവുമായി കുറവിലങ്ങാട് ദേവമാതാ കോളേജിലെ കൊമേഴ്സ് വിഭാഗം. 

വൈക്കം തോട്ടകം വലിയപറമ്പിൽ വി. എൻ. ഗോപകുമാറിന്റെയും സലില ആർ ന്റെയും പുത്രി ശ്രുതി ഗോപകുമാറാണ് 1-ാം റാങ്കിന്റെ തിളക്കം വീണ്ടും കൊമേഴ്സ് വിഭാഗത്തിലേക്ക് എത്തിച്ചത്.  

ഇതിനു മുൻപ് ബി.കോം പരീക്ഷയിലും 1-ാം റാങ്ക് ദേവമാതായിൽ വച്ച് ശ്രുതി കരസ്ഥമാക്കിയിരുന്നു. 

എം. കോം. 1-ാം റാങ്ക് ജേതാവായ ശ്രുതി ഗോപകുമാറിനെ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് മാത്യു, വകുപ്പ് മേധാവി ഡോ. അനീഷ് തോമസ് എന്നിവർ അഭിനന്ദിച്ചു.

Follow us on :

More in Related News