Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലത്ത് ഓണസമൃദ്ധി 2025 കർഷക ചന്തക്ക് തുടക്കം

01 Sep 2025 19:43 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണസമൃദ്ധി 2025 കർഷക ചന്ത കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പഴയ ബസ്റ്റാൻ്റ് പരിസരത്ത് ആരംഭിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷനായി.


നാടൻ പഴം, പച്ചക്കറി, ഹോർട്ടികോർപ്പ് വഴിയുള്ള പച്ചക്കറി എന്നിവ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കും. കൂടാതെ കേരളാ ഗ്രോ ബ്രാൻ്റ് കർഷക ഉൽപ്പന്നങ്ങളും, എഫ്.പി.ഒ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിൽപ്പനക്കുണ്ട്.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജയ് അലക്സ്, അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീവിദ്യ , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ, സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, പ്രീതി യു.സി., നൗഷാദ്, ഷൈജ വളപ്പിൽ, സമീറ, അംബികാദേവി, സജിത, ജസീല , കൃഷി ഓഫീസർ ജെ ദീപ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ എം രൂപേഷ് .എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News