Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇഞ്ചക്കുണ്ട് കര്‍ഷക ഗ്രാമം കുടിയേറ്റത്തിന്റെ വജ്രജൂബിലി ആഘോഷത്തിനൊരുങ്ങുന്നു

18 May 2024 09:26 IST

ENLIGHT REPORTER KODAKARA

Share News :


കൊടകര: മറ്റത്തൂര്‍ ,വരന്തരപ്പിള്ളി പഞ്ചായത്തുകളിലായുള്ള ഇഞ്ചക്കുണ്ട് കര്‍ഷക ഗ്രാമം കുടിയേറ്റത്തിന്റെ വജ്രജൂബിലി ആഘോഷിക്കാനൊരുങ്ങുന്നു. ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് ജൂണില്‍ തുടക്കമാകും. ഇതിന്റെ ഭാഗമായി ഇഞ്ചക്കുണ്ട് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ആലോചനായോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ഇഞ്ചക്കുണ്ട് പള്ളി വികാരി ഫാ.സെബിന്‍ എടാട്ടുകാരന്‍ അധ്യക്ഷത വഹിച്ചു. വജ്ര ജൂബിലി ആഘോഷങ്ങളുടെ ചെയര്‍മാനായി ബേബിമാത്യു കാവുങ്ങലിനെയും ജനറല്‍ കണ്‍വീനറായി റോയ് കാരേക്കാട്ടിനെയും തെരഞ്ഞെടുത്തു. വിളംബര റാലി, വോളിബോള്‍ ടൂര്‍ണമെന്റ്,കലാകായിക മത്സരങ്ങള്‍, കുടിയേറ്റ ചരിത്രം വിവരിക്കുന്ന എക്‌സിബിഷന്‍,വന്യജീവിശല്യത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍,മീഡിയ സെമിനാര്‍,കവിയരങ്ങ്,വടംവലി,ഫുഡ് ഫെസ്റ്റ്

ഇഞ്ചക്കുണ്ടിലെ കലാപ്രതിഭകള്‍ അണിനിരക്കുന്ന സംഗീതവിരുന്ന്,നാടകം,സാംസ്‌കാരിക ഘോഷയാത്ര, പൊതുസമ്മേളനം, വജ്രജൂബിലി സ്മരണയ്ക്കായി ചികിത്സാ സഹായവിതരണം തുടങ്ങിയവ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.

Follow us on :

More in Related News