Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്റർ കോളജിയേറ്റ് വോളി: പാറ്റേൺ കാരന്തൂർ ജേതാക്കൾ

28 Oct 2025 21:06 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കാരന്തൂർ പാറ്റേൺ വോളിബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖില കേരള ഇന്റർ കോളജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പാറ്റേൺ കാരന്തൂർ ടീം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ സെന്റ് തോമസ് കോളജ് പാല ടീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ( സ്കോർ 25-16 , 25 - 19, 16 - 25, 25-23) പരാജയപ്പെടുത്തിയാണ് കാരന്തൂർ ടീം ജേതാക്കളായത്.

സമാപന ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു. പാറ്റേൺ അക്കാദമി പ്രസിഡണ്ട് സൂര്യ ഗഫൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. യൂസഫ്, ഓർഡിനേറ്റർ കണിയറക്കൽ മൊയ്തീൻ കോയ പ്രസംഗിച്ചു.




Follow us on :

More in Related News