Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറേശ്വരം ഷഷ്ഠി മഹോല്‍സവം 16ന്

13 Nov 2024 17:48 IST

ENLIGHT REPORTER KODAKARA

Share News :

 ആറേശ്വരം ഷഷ്ഠി മഹോല്‍സവം 16ന് 


കൊടകര: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ വാസുപുരം ആറേശ്വരം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഷഷ്ഠി മഹോല്‍സവം ഈ മാസം 16ന് ആഘോഷിക്കുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പത്ത് കാവടി സെറ്റുകളാണ് ഇക്കുറി ആഘോഷത്തില്‍ പങ്കെടുക്കുന്നത്. കിഴക്കുംമുറി സെറ്റിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിയ ബഹുനില പന്തലും മൂലംകുടം സെറ്റിന്റെ നേതൃത്വത്തില്‍ പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന നൂറ്റിഒന്ന് കലാകാരന്‍മാരുടെ മേളവും ഇത്തണത്തെ പ്രത്യേകതയാണ്. പുലര്‍ച്ചെ നാലിന് നടതുറപ്പ്, 4.15ന് അഭിഷേകം, മലര്‍നിവേദ്യം, അഞ്ചിന് ഉഷപൂജ, കലശപൂജ,5.30 മുതല്‍ ശാസ്താംപാട്ട്, രാവിലെ 10.30മുതല്‍ അന്നദാനം, ഉച്ചക്ക് 12ന് കലശാഭിഷേകം, 12.30ന് വെളിച്ചപ്പാട് തുള്ളല്‍, രണ്ടിന് നടയപ്പ് , വൈകുന്നേരം ആറിന് ദീപാരാധന, ഏഴിന് അത്താഴപൂജ ,7.30ന് ഹരിവരാസനം ചൊല്ലി നടയപ്പ് എന്നിവയാണ് ക്ഷേത്രചടങ്ങുകള്‍. രാവിലെ ഒമ്പതിന് വിവിധ സെറ്റുകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കാവിടിയാട്ടം ഉച്ചക്ക് മലയടിവാരത്തിലെത്തി സമാപിക്കും. വൈകീട്ടും കാവടിയാട്ടം ഉണ്ടാകും. സ്ത്രീകളുടെ ശബരിമല എന്ന പേരില്‍ അറിയപ്പെടുന്ന ആറേശ്വരം ക്ഷേത്രത്തില്‍ മണ്ഡലവ്രതം ആരംഭിക്കുന്ന വൃശ്ചികം ഒന്നിനു തന്നെ ഷഷ്ഠി ആഘോഷവും നടക്കുന്നതിനാല്‍ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എ.കെ.രാജന്‍, സെക്രട്ടറി പി.ആര്‍. അജയഘോഷ്, ട്രഷറര്‍ കെ.ആര്‍.രാധാകൃഷ്ണന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം.സുധീര്‍ എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News