Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

27 May 2024 18:39 IST

enlight media

Share News :

കോഴിക്കോട് : ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് ഹെല്പിങ് ഹാൻഡ്‌സിന്റെ സഹകരണത്തോട് കൂടി സംയുക്തമായി കുണ്ടുങ്ങൽ കാലിക്കറ്റ്‌ ഗേൾസ് ഹൈസ്‌കൂളിന് സമീപമുള്ള പി. ടി. അബ്ദുൽ കരീം മെമ്മോറിയാൽ ഹാൽസിയോൺ ടവറിൽ വെച്ച് സംഘടിപ്പിച്ച രണ്ട് ദിവസം നീണ്ടു നിന്ന വൃക്ക രോഗ നിർണ്ണയ ക്യാമ്പിൽ ആയിരത്തോളം പേർ പങ്കെടുത്തു.


ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി. എ. ആലി കോയയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകനും ടിമ്പർ വ്യാപാരിയുമായ മുരിങ്ങക്കണ്ടി അബ്ദു റഹ്‌മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ഹെൽപ്പിങ് ഹാന്റ്‌സ് ജനറൽ സിക്രട്ടറി നൗഫൽ രോഗ നിർണ്ണയ ക്യാമ്പിന്റെ ഗുണഫലങ്ങളെ കുറിച്ച് വിശദീകരിച്ചു. ഹാൽസിയോൺ ജനറൽ സിക്രട്ടറി സി. പി. അബ്ദുൽ വാരിഷ് സ്വാഗതവും, ബി. വി. ജാഫർ നന്ദിയും പറഞ്ഞു.


ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ മെഡിക്കൽ ക്യാമ്പിൽ ആയിരത്തോളം പേരെ പരിശോധിച്ചതിൽ നിന്നും പത്തു പേർക്ക് രോഗ ലക്ഷണം ഉണ്ടെന്ന് മനസ്സിലാക്കുവാൻ സാധിച്ചു. നെഫ്‌റോളജിസ്സ്റ്റുമായി ബന്ധപ്പെട്ട് തുടർ ചികിത്സ നടത്തണമെന്നും ക്യാമ്പ് ഡ്യൂട്ടി ഡോക്ടർമാർ രോഗികൾക്ക് നിർദ്ദേശം നൽകി.


രോഗ ലക്ഷണങ്ങൾ മനസ്സിലാക്കാതെയിരുന്നവർക്ക് വൃക്ക രോഗ നിർണ്ണയ ക്യാമ്പിലൂടെ വൃക്കയുടെ പ്രവർത്തനം നിലക്കുന്നതിന്ന് മുൻപ് രോഗം ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന്ന് മുൻപ് ചികിത്സ ആരംഭിക്കുവാൻ സാധിക്കുന്നു എന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട്.


ജീവിത ശൈലി രോഗങ്ങൾക്കെതിരെ മതിയായ ബോധവൽക്കരണം നടത്തുമെന്നും, തെക്കേപ്പുറം പ്രദേശം വൃക്ക രോഗ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടർന്നും ഇതു പോലെ ജനോപകാരപ്രദമായ മെഡിക്കൽ ക്യാമ്പുകളും, ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുമെന്നും, 

ഈ വരുന്ന ജൂലൈ 16ന് തെക്കേപ്പുറം പ്രവാസി സുഹൃത്തുക്കൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി മാത്രമായി ഹെൽപ്പിങ് ഹാൻസുമായി സഹകരിച്ചു കൊണ്ട് വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടെന്നും, തെക്കേപ്പുറം സമൂഹത്തെ വൃക്ക രോഗ വിമുക്തമാക്കുവാൻ ഞങ്ങൾ പ്രതിജ്ഞ ബദ്ധരാണെന്നും ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.എ. ആലി കോയ, ജനറൽ സിക്രട്ടറി സി.പി. അബ്ദുൽ വാരിഷ് എന്നിവർ അറിയിച്ചു.

Follow us on :

More in Related News