Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ പ്രതിഷേധ കൂട്ടായ്മ നടത്തി.

17 Oct 2024 22:16 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി : എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ പ്രതിഷേധ കൂട്ടായ്മ നടത്തി. ഭരണപ്പാർട്ടി നേതാക്കൾക്ക് വേണ്ടി വഴിവിട്ട കാര്യങ്ങൾക്ക് കൂട്ടുനിൽക്കാത്ത സർക്കാർ ജീവനക്കാരെ സ്വഭാവഹത്യ നടത്തിയും ഭീഷണിപ്പെടുത്തിയും പ്രതികാരം തീർക്കുന്നതിന്റെ ഒടുവിലത്തെ ഇരയാണ് എ ഡി എം നവീൻ ബാബു. തങ്ങളുടെ ഭീഷണികൾക്ക് വഴങ്ങാത്തവരെ മരണത്തിലേക്ക് തള്ളി വിടാൻപോലും ജനപ്രതിനിധികൾ അടക്കമുള്ള ഇടതുനേതാക്കൾക്ക് മടിയില്ല. നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ വ്യക്തികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം.ആരോപണവിധേയരെ സംരക്ഷിക്കുന്ന നീക്കത്തിനെതിരെ സിവിൽ സർവീസ് ഒന്നടങ്കം രംഗത്തുവരണമെന്നും ജനറൽ സെക്രട്ടറി ജോസ് മാത്യു ആവശ്യപ്പെട്ടു.എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡൻറ് ശ്രീ പ്രദീപ് കെ ബി അധ്യക്ഷനായ പ്രതിഷേധ സംഗമത്തിൽ സെറ്റോ കൺവീനർ ജോബിൻ ജോസഫ് , ട്രഷറർ അരവിന്ദ് കെ വി , മുൻ പ്രസിഡൻറ് നവീൻ എൻ, ജോയിൻ്റ് സെക്രട്ടറി ഐസക്ക് ജെ എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News