Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർഥികൾക്കായി ടെലസ്കോപ്പ് നിർമ്മാണ പരിശീലനവും സൗജന്യ ആസ്ട്രോമണി ക്ലാസും സംഘടിപ്പിച്ചു.

01 Jun 2024 11:57 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ആർട്ട്‌ മീഡിയയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സൗജന്യ അസ്ട്രോണമി ക്ലാസും, ടെലസ്കോപ്പ് നിർമ്മാണ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഇ റിസർച്ച് ടീമിലും  മാസ് ഇന്ത്യ ഒബ്‌സർവേഷൻ ടീമിലും മിൽക്കി വേ എക്സ്പ്ലോറർ ടീമിലും ഇടം നേടി നാസയുമായി സഹകരിച്ച് നടത്തിയ ഓൺലൈൻ ക്യാമ്പെയിനിലൂടെ രണ്ട് ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തിയ മാസ്റ്റർ ശ്രേയസ് ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററിന്റെ ഇൻ ചാർജ് ആസ്ട്രോമർ ബിനോയ് പി ജോണി, ഷിബു പി. സി. എന്നിവർ ക്ലാസ് നയിച്ചു. ആർട്ടിസ്റ്റ് ശ്രീജേഷ് ഗോപാൽ അധ്യക്ഷത വഹിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി സന്തോഷ് ശർമ്മ ശ്രേയസിന് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് ശ്രേയസ് ഗിരീഷ് കുട്ടികളോട് സംവദിച്ചു. സിജോ ജോസഫ്, ബിന്ദുരാജ്, അജിത്ത് ടി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.



Follow us on :

More in Related News