Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടി തിരിച്ചടി പ്രസംഗം ആവര്‍ത്തിച്ച് മുൻ മന്ത്രി എം.എം മണി എം.എൽ.എ

11 Dec 2024 20:15 IST

ജേർണലിസ്റ്റ്

Share News :


ഇടുക്കി: വീണ്ടും അടി തിരിച്ചടി പ്രസംഗം ആവര്‍ത്തിച്ച് എം.എം മണി എം.എല്‍.എ. സി.പി.എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണി വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല അടിച്ചാല്‍ തിരിച്ചടിക്കണം അതാണ് നമ്മുടെ നിലപാട്. അടിച്ചാല്‍ കേസൊക്കെ വരും, അതിന് നല്ല വക്കീലിനെ വെച്ച് വാദിച്ച് കോടതിയെ സമീപിക്കണം. ഇതൊക്കെ ചെയ്തതാണ് താനിവിടെ വരെ എത്തിയതും പാര്‍ട്ടി വളര്‍ന്നതെന്നും

അദ്ദേഹം പറഞ്ഞു. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇതൊക്കെ കൊടുത്ത് ഇനി എന്നെ കുഴപ്പത്തിലാക്കില്ലെന്നും മണി പറഞ്ഞു.

ഗാന്ധിജി തിരിച്ചു തല്ലാത്തതിനാലാണ് അദ്ദേഹത്തെ വെടി വെച്ച് കൊന്നതെന്നത്. രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റുകള്‍ ഭരണം നടത്തുന്നത് ജനാധിപത്യത്തിനും ഭരണഘടനക്കും ഭീക്ഷണിയാണെന്നും ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ശാന്തന്‍പാറ ഏരിയ സമ്മേളനത്തില്‍ അടിച്ചാല്‍ തിരിച്ചടിക്കണമെന്ന പ്രസ്താവന വിവാദമായിരുന്നു.


Follow us on :

More in Related News