Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 21:11 IST
Share News :
കുന്നമംഗലം കേരള പ്രവാസി സംഘം ചാത്തമംഗലം മേഖല കമ്മിറ്റി ഭാരവാഹികളായി കെ.സി അഭിലാഷ് (പ്രസിഡണ്ട്) ഹാരിസ് പി (വൈസ് പ്രസിഡണ്ട്) റഷീദ് പാലാട്ടുമ്മൽ (സെക്രട്ടറി) ഷിനോയ് (ജോയിൻറ് സെക്രട്ടറി) കെ. സുകുമാരൻ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. മേഖല കൺവെൻഷൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ ഗവൺമെൻറ് സമഗ്രമായ ഒരു കുടിയേറ്റ നിയമ നിർമ്മാണം നടപ്പാക്കണമെന്നും ക്രിസ്തുമസ് പെരുന്നാൾ ഓണം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ടിക്കറ്റ് ചാർജ്ജ് ക്രമാതീതമായി വർദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്നത് വിമാന കമ്പനികൾ പുന പരിശോധിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. റഷീദ് പാലാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻറ് സെക്രട്ടറി ടിപി ഷിജിത്ത്, ഏരിയ പ്രസിഡണ്ട് വിച്ചാവ , സെക്രട്ടറി വി.ജെ സതീഷ്, ഷാജു കുനിയിൽ, കെ പ്രജീഷ് കുമാർ, ഖാദർ മാസ്റ്റർ, ആലി തെക്കയിൽ ഷിനോയ് വിജയൻ എന്നിവർ സംസാരിച്ചു ഹാരിസ് സ്വാഗതവും അഭിലാഷ് കെ.സി നന്ദിയും പറഞ്ഞു
Follow us on :
More in Related News
Please select your location.