Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബോഡി ഷെയിമിംഗ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് കോടതി : ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം

14 Jan 2025 18:16 IST

Jithu Vijay

Share News :


എറണാകുളം : അഞ്ചുദിവസത്തെ ജയിൽവാസത്തിനുശേഷം ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂർ പുറത്തേക്ക്. നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചു. ഉത്തരവിൽ ബോഡി ഷെയിമിങ് അംഗീകരിക്കാനാവില്ലെന്നും അന്വേഷണവുമായി ബോബി ചെമ്മണ്ണൂർ സഹകരിക്കണമെന്നുമുള്ള കർശന ഉപാധികളോടെയാണ് കോടതി ജാമ്യ ഉത്തരവ് ഇറക്കിയിരിക്കുന്നത്.


മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശം നടത്തുന്നത് ശരിയല്ലെന്നും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ജാമ്യത്തിനായി ബോബി ചെമ്മണ്ണൂർ 50,000 രൂപ കോടതിയിൽ കെട്ടിവെയ്ക്കണമെന്നും രണ്ട് ആൾ ജാമ്യം വേണമെന്നും പറയുന്നുണ്ട്. സമാന കുറ്റകൃത്യം ബോബി ചെമ്മണ്ണൂർ ആവർത്തിക്കരുതെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാകുമെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പരാതിക്കാരിക്കും പ്രോസിക്യൂഷനും കോടതിയെ സമീപിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ബോബി ചെമ്മണ്ണൂർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.


കുന്തിദേവി പരാമർശം ദ്വയാർഥമെന്ന് വിലയിരുത്തിയ കോടതി ജാമ്യാപേക്ഷയിലെ സ്ത്രീവിരുദ്ധതയെയും രൂക്ഷമായി വിമർശിച്ചു. തുടക്കം മുതൽ ഒടുക്കം വരെ നിർത്തിപ്പൊരിച്ച ശേഷമാണ് ലൈംഗികാതിക്രമക്കേസിൽ ബോബി ചെമ്മണ്ണൂരിന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ വാസ്തവ വിരുദ്ധമാണെന്നും, കുന്തിദേവി എന്നത് ദ്വയാർഥ പ്രയോഗം അല്ലെന്നുമായിരുന്നു ബോബിയുടെ വാദം. എന്നാൽ ദ്വയാർഥം ഇല്ല എന്ന് പറയാൻ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ബോബി നൽകിയ അഭിമുഖങ്ങളും പ്രസ്താവനകളും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് കേട്ടാൽ ദ്വയാർഥമാണെന്ന് മലയാളികൾക്ക് മനസിലാകുമല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയിലെ പരാമർശങ്ങൾക്കെതിരെയും വിമർശനം ഉണ്ടായി. ഹണി റോസിന് അസാമാന്യ മികവ് ഒന്നുമില്ലെന്ന വാചകം എന്തിനെന്ന് എന്തിനെന്ന് ചോദിച്ച കോടതി, പരാമർശം അധിക്ഷേപമെന്ന് വിലയിരുത്തി. എന്തിനാണ് മറ്റുള്ളവരുടെ വക്കാലത്ത് എടുക്കുന്നതെന്നും ബോബിയോട് കോടതി ചോദിച്ചു.


അതേ സമയം ബോബിയെ പിന്തുണക്കുന്നവര്‍ ജയിലിന് പുറത്ത് വൻ സ്വീകരണമൊരുക്കി








Follow us on :

More in Related News