20 Aug 2024 11:32 IST
Share News :
കുണ്ടറ: കുണ്ടറയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകന് അഖില്‍കുമാറിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയെ ആണ് മകന് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ 17ആം തീയതി രാവിലെയാണ് പുഷ്പലതയുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെത്തിയത്. ചുറ്റികയും കൂര്‍ത്ത ഉളിയും ഉപയോഗിച്ചാണ് അമ്മയെ അഖില്‍ കൊലപ്പെടുത്തിയത്. ലഹരിക്ക് അടിമയായ അഖില്‍ പണം നല്‍കാത്തതിന്റെ പേരിലാണ് അമ്മ പുഷ്പലതയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
രാജ്യത്തിന്റെ പലഭാഗങ്ങളിലും ഒറ്റയ്ക്ക് യാത്ര നടത്തിയിട്ടുള്ളയാളാണ് അഖില്‍ കുമാറെന്നും അതിനാല്‍ സംസ്ഥാനത്തിന് പുറത്തേക്കും ഇയാള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അമ്മയെ കൊലപ്പെടുത്തിയ കേസിന് പുറമേ മുത്തച്ഛന് ആന്റണിയെ ആക്രമിച്ചതിന് പ്രതിക്കെതിരെ കൊലപാതകശ്രമ കുറ്റവും ചുമത്തിയിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആന്റണി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.
Follow us on :
Tags:
Please select your location.