Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2024 19:06 IST
Share News :
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജില്‍ ബിരുദതലത്തില്‍ ഇംഗ്ലീഷ് കോഴ്‌സ് ആരംഭിച്ചതിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെറുവനവും ഫലവൃക്ഷങ്ങളുടെ തോട്ടവും ഒരുക്കുന്ന 'ഹരിത സ്പര്‍ശം 2024' ന് തുടക്കമായി. സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഇന്ദുചൂഡന്‍ ഐഎഫ്എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ അനിത അധ്യക്ഷത വഹിച്ചു. ഹരിതഗ്രാമത്തില്‍ തുടങ്ങുന്ന ചെറുവനം പദ്ധതി ഇന്‍ഡ്യയുടെ വനമനുഷ്യന്‍ കെ.വി ദയാലും, പ്ലാവിന്തോട്ടം ഗ്രീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങരയും ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. കെ.എസ് ഇന്ദു, എസ്ബിഐ മാനേജര്‍ കെ.എസ് സുഭാഷ്, പ്രൊഫ. അഞ്ജലി സി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥി-അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോളജിലെ മൂന്ന് ഏക്കറിലാണ് പരിസ്ഥിതി സൗഹൃദ ഹരിതഗ്രാമം ഒരുക്കുന്നത്. 500 ഫലവൃക്ഷം, പ്ലാവിന്‍തോട്ടം, ജൈവ കൃഷിയിടം, ഓര്‍ഗാനിക് ഹബ് എന്നിവ ഉള്‍പ്പെടുന്നതാണ് ഹരിതഗ്രാമം. പദ്ധതിയിലേക്ക് ഫലവൃക്ഷത്തൈകള്‍, സേവന സഹായങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, ജൈവവളം, ഉല്‍പന്നങ്ങള്‍ എന്നിവ കോളജിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂര്‍വവിദ്യാര്‍ഥിളുടെയും സന്നദ്ധ സംഘടനകളുടെയും സംഭാവനയാണ്.
Follow us on :
Tags:
More in Related News
Please select your location.