Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപജില്ലാ കലോത്സവം; പുല്ലംകുളം സ്കൂൾ ചാമ്പ്യൻമാർ

01 Nov 2024 20:08 IST

Anvar Kaitharam

Share News :

ഉപജില്ലാ കലോത്സവം; പുല്ലംകുളം സ്കൂൾ ചാമ്പ്യൻമാർ


പറവൂർ: ആതിഥേയരായ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ പറവൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ ചാംപ്യന്മാരായി. 522 പോയിന്റാണ് പുല്ലംകുളം സ്കൂൾ നേടിയത്. 453 പോയിൻ്റ് നേടിയ നന്ത്യാട്ടുകുന്നം എസ്എൻവി സംസ്‌കൃതം ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാം സ്‌ഥാനവും 322 പോയിൻ്റുമായി മൂത്തകുന്നം എസ്എൻഎം ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാം സ്‌ഥാനവും നേടി. സംസ്‌കൃതോത്സവത്തിൽ 170 പോയിൻ്റുമായി നന്ത്യാട്ടുകുന്നം എസ്‌എൻവി സംസ്‌കൃതം ഹയർസെക്കൻഡറി സ്‌കൂളാണ് ഒന്നാമത്. 145 പോയിൻറുമായി പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാം സ്‌ഥാനവും 124 പോയിൻ്റുമായി കരിമ്പാടം ഡിഡി സഭ ഹൈസ്‌കൂൾ മൂന്നാം സ്‌ഥാനവും നേടി. 

അറബി കലോത്സവത്തിൽ 165 പോയിൻ്റോടെ കരിമ്പാടം ഡിഡിസഭ സ്‌കൂളാണ് ഒന്നാമത്. 152 പോയിൻ്റ് നേടി പറവൂർ സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ രണ്ടാം സ്‌ഥാനവും 112 പോയിന്റ് നേടി പുതിയകാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥ‌ാനവും നേടി. 

സർക്കാർ വിദ്യാലയങ്ങളിൽ 302 പോയിൻ്റുമായി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളാണ് ഒന്നാമത്. 181 പോയിൻ്റ് നേടി കൈതാരം ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാം സ്‌ഥാനവും 179 പോയിൻ്റുമായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാം സ്‌ഥാനവും നേടി.  

സമാപനസമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ എം.ജെ.രാജു അധ്യക്ഷനായി. നാദിറ മെഹ്റിൻ സമ്മാന വിതരണം നടത്തി. നഗരസഭാധ്യക്ഷ ബീന ശശിധരൻ, എഇഒ നിഖില ശശി, നടൻ വിനോദ് കെടാമംഗലം, സി.എൻ. രാധാകൃഷ്‌ണൻ, ബാബു തമ്പുരാട്ടി, അനു വട്ടത്തറ, ശ്യാമള ഗോവിന്ദൻ, വനജ ശശികുമാർ, സജി നമ്പിയത്ത്, എൻ.ഐ.പൗലോസ്, ജി.ഗിരീഷ്, കെ.വി.രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.


Follow us on :

More in Related News