Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഎം പതാകജാഥക്ക് സ്വീകരണം, സംഘാടക സമതി രൂപീകരിച്ചു

27 Feb 2025 20:23 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


സി പി എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാകജാഥക്ക് മാര്‍ച്ച് നാലിന് കൊടകരയില്‍ സ്വീകരണം നല്‍കും. ഇതുമായി ബന്ധപ്പെട്ട് കൊടകരയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം സിപിഎം ഏരിയ സെക്രട്ടറി പി കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍ രഞ്ജിത് അധ്യക്ഷത വഹിച്ചു. പി.ആര്‍. പ്രസാദന്‍, കെ.ജെ. ഡിക്‌സന്‍, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍,എ.ജി രാധാമണി, കെ. സി. ജെയിംസ്, സി എം ബബീഷ്, കെ.ഡി അപ്പച്ചന്‍ ,അന്‍വര്‍ സാദിക്ക് എന്നിവര്‍ സംസാരിച്ചു 

പി കെ. ശിവരാമന്‍ ചെയര്‍മാനും പി.ആര്‍ പ്രസാദന്‍ കണ്‍വീനറും സി എം ബബീഷ് ട്രഷറും ആയി നൂറ്റി ഒന്ന് അംഗ സംഘാടക സമതിയെ തിരഞ്ഞെടുത്തു.


Follow us on :

More in Related News