Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബധിര ബോധവൽക്കരണവാരം ആചരിച്ചു.

26 Sep 2025 19:29 IST

Jithu Vijay

Share News :

ഫറോക്ക് : ചെറുവണ്ണൂർ AWH കോളേജ് ഓഫ് എഡ്യൂക്കേഷൻ സ്പെഷ്യൽ ബി.എഡ്. വിദ്യാർത്ഥികൾ പൊതുജനപങ്കാളിത്തത്തോടെ വൈവിധ്യമാർന്ന പരിപാടികളോടെ അന്താരാഷ്ട്ര ബധിര ജനവാരം ആചരിച്ചു. കേൾവിയില്ലാത്തവർ സമൂഹത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നും അവരോടുള്ള സമീപനത്തിൽ സമൂഹം അനുഭാവ പൂർണമായ സമൂലമാറ്റം വരുത്തന്നമെന്നുളള സന്ദേശം പ്രചരിപ്പികുന്നതിനായി ഫറോക്ക് ബസ്റ്റാന്റ് പരിസരത്ത് തെരുവ് നാടകം,ഫ്ലാഷ് മോബ് എന്നീ പരിപാടികളാണ് സ്പെഷ്യൽ ബി.എഡ് അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.


ഫറോക്ക് പോലീസ് സബ് ഇൻസ്പെക്ടർ വർഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

AWH കോളേജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് മുസ്തഫ, അധ്യാപകരായ സാഹിറ ടി.കെ,

നീതു. കെ, വിദ്യാർത്ഥി പ്രതിനിധികളായ മുഹമ്മദ് മിഷാൻ.എ.ടി, ഫാത്തിമ ഷിറിൻ . ടി.പി, ഗ്രീറ്റി ജോൺ, ജെൻസി സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News