Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

15 Nov 2025 19:06 IST

Basheer Puthukkudi

Share News :

24 ൽ 20 വാർഡുകളിൽ മത്സരാർഥികളെ പ്രഖ്യാപിച്ചു


കുന്ദമംഗലം:

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി കുന്ദമംഗലം പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 24 വാർഡുകളിൽ 20 വാർഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ അവതരിപ്പിച്ചത്. നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇപ്പോഴത്തെ ഭരണസമിതിയിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഈ തവണയും മത്സരിക്കുകയാണ്.


 വാർഡ് 1 എ. നിഖിൽ, വാർഡ് 2 ലിജി പുൽക്കുന്നുമ്മൽ, വാർഡ് 4 മിനി പന്തലങ്ങൽ, വാർഡ് 5 സജീവ് കുമാർ പാണ്ട്യാല, വാർഡ് 6 ഹൈദരാലി, വാർഡ് 7 അഡ്വ. നന്ദന രാജു, വാർഡ് 8 ബിന്ദു പാൽക്കണ്ടിയിൽ, വാർഡ് 9 അഞ്ജു പ്രവീൺ, വാർഡ് 10 എം.എം. സുധീഷ് കുമാർ, വാർഡ് 11 യുനി പ്രീതി, വാർഡ് 12 പി. വിനീത, വാർഡ് 13 മൈമുന സമീർ, വാർഡ് 14 വി. അനിൽകുമാർ, വാർഡ് 15 പി. പവിത്രൻ, വാർഡ് 16 വസന്തകുമാരി, വാർഡ് 18 സ്മിത, വാർഡ് 19 സനില വേണുഗോപാൽ, വാർഡ് 21 ജസീല ബഷീർ, വാർഡ് 22 സക്കീന പേങ്കാട്ടിൽ, വാർഡ് 23 ടി. ശിവാനന്ദൻ എന്നിവരെയാണ് പ്രഖ്യാപിച്ചത്.


 3, 17, 20, 24 എന്നീ വാർഡുകളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി.


തെരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനാർദ്ദനൻ കളരിക്കണ്ടി അധ്യക്ഷനായി. പി.കെ. പ്രേംനാഥ്, പി. ഷൈപു, എം.കെ. മോഹൻദാസ്, കുഞ്ഞാലി, ഭക്തോത്തമൻ, കേളൻ നെല്ലിക്കോട്, ബാലസുബ്രമണ്യൻ, എം. സബീഷ്, കെ. ശ്രീധരൻ, മെഹബുബ് കുറ്റിക്കാട്ടൂർ എന്നിവർ പ്രസംഗിച്ചു


Follow us on :

More in Related News