Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 14:47 IST
Share News :
കൊല്ലം: ദേശീയപാത 66-ലെ പലസ്ഥലങ്ങളിലും മഴ ആരംഭിച്ചതോട് കൂടി കായൽ പ്രതീതിയായി മാറി. ചാത്തന്നൂർ , കല്ലുവാതുക്കൽ ശ്രീരാമപുരം ഭാഗങ്ങൾ എവിടെ എന്നു പോലുമറിയാത്ത അവസ്ഥയിലാണ്. വേനൽ മഴയാരംഭിച്ചപ്പോൾ തന്നെ ഇങ്ങനെയെങ്കിൽ കാലവർഷം എങ്ങിനെ കഴിച്ചു കൂട്ടും എന്ന ആശങ്കയിലാണ് ജനങ്ങൾ . ചാത്തന്നൂരിൽ വെള്ള കെട്ടുമൂലം ഗതാഗതം തടസ്സപ്പെട്ടപ്പോൾ കലുവാതുക്കലും പരിസര പ്രദേശങ്ങളും കാണാക്കയത്തിലാണ്.
അശാസ്ത്രീയമായ ഹൈവേ നിർമാണമാണ് ഈ അവസ്ഥക്ക് കാരമായത്. കല്ലുവാതുക്കൽ ജംഗഷൻ മുതൽ കശുവണ്ടി ഫാക്ടറി ജംഗ്ഷൻ, ഹൈസ്കൂൾ , ശ്രീരാമപുരം വരെയുള്ള ഭാഗങ്ങളിൽ ഏകദേശം പത്തടിയോളം ഉയരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നു. ജംഗ്ഷനു സമീപത്തുള്ള ഡോ.മഞ്ജേഷ് ഹോസ്പിസ്റ്റലും, സമീപത്തുള്ള വീടുകളും പൂർണ്ണമായും വെള്ളത്തിനടിയിലാണ്. ഇതിനു സമീപത്തുകൂടി നിലവിലുണ്ടായിരുന്ന ഓടയും, കലിംഗുകളും ഹൈവേ നിർമാണത്തിന്റെ പേരിൽ പൊളിച്ചു മണ്ണിട്ടു നികത്തിയതും ശാസ്ത്രീയമല്ലാത്ത രീതിയിലുളള നിർമ്മാണവും, നിർമ്മാണ പ്രവർത്തികളുടെ മെല്ലെപ്പോക്കുമാണ് ദുരവസ്ഥക്ക് കാരണമായത്. ദേശീയ പാതയുടെ പണി തുടങ്ങുന്ന സമയത്ത് തന്നെ സമീപ പ്രദേശങ്ങളിലുള്ളവർ ഈ സാഹചര്യം അറിയിച്ചിട്ടും നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തിട്ടുള്ളവർ ചെവിക്കൊണ്ടില്ലന്നു മാത്രമല്ല മഴക്കാല മുന്നറിയിപ്പുകളെ വകവയ്ക്കാതെ തന്നെ ഇത്തരം അശാസ്ത്രീയ നിർമ്മാണവുമായി മുന്നോട്ട് പോവുകയാണുണ്ടായത്. ഇതിനു വേണ്ടി കേരള സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചില്ല എന്നതും ഗുരുതര വീഴ്ചയാണ്.
ഹൈവേയിൽ പലസ്ഥലത്തും വാഹന ഗതാഗതാഗതം പൂർണ്ണമായും നിലച്ചു. പലസ്ഥലങ്ങളിലും വാഹനങ്ങൾ മറിഞ്ഞും, തകരാറിലായും കിടക്കുന്ന അവസ്ഥയിലാണ്. അടുത്ത ദിവസം സ്കൂൾ തുറക്കാനിരിക്കെ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിന്റെ മേൽക്കൂര പോലും കാണാനാകത്ത അവസ്ഥയിലാണ്.
സമീപ വാസികളുടെ ദുരവസ്ഥയെ തുടർന്ന് ഫയർ & റെസ്ക്യൂ പ്രവർത്തകരെത്തി വെള്ളം വറ്റിക്കുന്ന അവസ്ഥ ഉണ്ടായെങ്കിലും തുടർ മഴയെ തുടർന്ന് അത് ഫലം കണ്ടില്ല.
നാഷണൽ ഹൈവേ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് ഹൈവേ കൺസ്ട്രക്ഷൻ നടക്കുന്നതെങ്കിലും. ഓരോ പ്രദേശങ്ങിലേയും അതാതു മേഘലയിലെ ഭൂപ്രകൃതിക്കനുസരിച്ച് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൺസ്ട്രക്‌ഷനിൽ ഏകോപനവും, മുന്നറിയിപ്പും നല്കിയിരുനെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു.
2018-ലെ പ്രളയത്തിൽ പോലും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വന്നിട്ടില്ലെങ്കിലും, ഈ അവസ്ഥയിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ നിലവിൽ നാലോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ തീരുമാനിച്ചതായും അറിയാൻ കഴിഞ്ഞു.
മഴമുന്നറിയിപ്പുകളും ,കാലാവസ്ഥ പ്രവചനങ്ങളെ മുൻനിറുത്തിയും തുടങ്ങാനിരിക്കുന്ന കാലവർഷത്തെ അതിജീവിക്കാനും വേണ്ടി എത്രയും വേഗം ഈ അവസ്ഥക്ക് പരിഹാരം കണ്ടില്ലെങ്കിൽ വൻ പ്രക്ഷോഭം തന്നെ ആരംഭിക്കുമെന്നും കല്ലുവാതുക്കൽ വികസന സമിതി ചെയർമാർ കല്ലുവാതുക്കൽ അജയകുമാർ അഭിപ്രായപ്പെട്ടു.
Follow us on :
More in Related News
Please select your location.