Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 22:15 IST
Share News :
കുന്നമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല എക്സികുട്ടീവ് അംഗം , കാരന്തൂർ യൂണിറ്റ് പ്രസിഡണ്ട്, മേഖല കൺവീനർ, എം.എസ്എസ് കാരന്തൂർ യൂണിറ്റ് പ്രസിഡണ്ട് കാരന്തൂർ മഹല്ല് ജമാഅത്ത് ജോയൻ്റ് സെക്രട്ടറി, എസ്.വൈ.എസ് കാരന്തൂർ യൂണിറ്റ് വൈസ് പ്രസിഡണ്ട്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം, കുന്നമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ കാരന്തൂരിലെ രാഷ്ട്രീയ സാമൂഹ്യ മത സാംസ്കാരിക രംഗത്ത് സജീവ സാനിധ്യമായിരുന്ന ഇടക്കു നി അബ്ദുൽ റസാഖിൻ്റെ ഇരുപത്തിയഞ്ചാം ചരമ വാർഷികം ആചരിച്ചു. മുൻ എം.എൽ.എ യുസി രാമൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ പി. കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമിതി ജനറൽ കൺവീനർ ദിനേഷ് : കാരന്തൂർ സ്വാഗതവും ട്രഷറർ സി. യൂസുഫ് അനുസ്മരണ പ്രഭാഷണവും നടത്തി. കുടുംബം നൽകുന്ന വിദ്യഭ്യാസ എൻഡോവ്മെൻ്റ് വിതരണ ഉദ്ഘാടനം മുൻ ഡിസിസി പ്രസിഡണ്ട് കെ.സി അബു നിർവ്വഹിച്ചു. എംകെ രാഘവൻ എം.പി ഓൺലൈൻ വഴി അനുസ്മരിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, കുന്നമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ, മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് റസാഖ് വളപ്പിൽ, കോഴിക്കോട് എ.ഡബ്ലിയുഎച്ച് പ്രസിഡണ്ട് ഡോക്ടർ കുഞ്ഞഹമ്മദ് കുട്ടി, ബിജെപി സംസ്ഥാന സമിതിയംഗം ടി.പി സുരേഷ്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി, മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി മജീദ് കക്കാട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് പി.കെ ബാപ്പു ഹാജി, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ, എം.എസ്.എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മൊയ്തീൻകുട്ടി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലൂളി , കുന്നമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളി മുണ്ട, മുതിർന്ന മാധ്യമപ്രവർത്തകൻ പി. അഹമ്മദ് ഷരീഫ്, പഞ്ചായത്തംഗങ്ങളായ ഷൈജ വളപ്പിൽ, ഷാജി ചോലക്കൽമീത്തൽ , അംബിക ദേവി, ജസീല ബഷീർ, കാരന്തൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കെ.കെ സുകുമാരൻ, വിനോദ് പടനിലം, എം.കെ മോഹൻദാസ്, കെ.പി ഉമ്മർ, സി. അബ്ദുൽ ഗഫൂർ, ഒ സുഭന്ദ്രൻ, ടി.എൻ സജീന്ദ്രൻ, പി. റഷീദ്, എം. ബീരാൻ ഹാജി, സി. സോമൻ, ടി. സോമനാഥൻ, ഷഹീർ അലി കോളിയോട്ട് സംസാരിച്ചു. അനുസ്മരണ സമിതി കൺവീനർ ടി. അബൂബക്കർ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.