Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 18:29 IST
Share News :
തിരൂർ: കോതപ്പറമ്പ് കടൽ തീരത്ത് ഇരിക്കുമ്പോൾ എസ്ഡിപിഐ പ്രവർത്തകനായ അസ്കറിനെ മാരകായുധങ്ങളുമായി വന്നു സംഘം ചേർന്ന് വെട്ടി കൊല്ലാനുള്ള ശ്രമത്തിനിടയിൽ മാരകമായി പരിക്കേറ്റ്
അസ്കർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം പോലീസിന്റെ നിഷ്ക്രിയത്തത്തിന്റെ കൂടി ഫലമാണെന്നും വിഷയത്തെ കുടുംബകലഹമാക്കി വഴി തിരിച്ചുവിടാനാണ് പോലീസ് ശ്രമിക്കുന്നത് എന്നും എസ്ഡിപിഐ ഭാരവാഹികൾ തിരൂരിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
മൂന്ന് ദിവസങ്ങൾക്ക് മുമ്പും ഇതേ രീതിയിൽ മാരകായുധങ്ങളുമായി പ്രതികൾ വന്ന് അഷ്കറിനെ അക്രമിച്ചിരുന്നു. ഇതിനെതിരെ തിരൂർ സർക്കിൾ ഇൻസ്പെക്ടർക്കും തിരൂർ സബ് ഇൻസ്പെകടർക്കും പരാതി നൽകിയെങ്കിലും പോലീസിൻ്റെ ഭാഗത്ത് നിന്ന് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അത് കൊണ്ടാണ് വീണ്ടും ആക്രമണങ്ങൾ നടത്താൻ പ്രതികൾക്ക് പ്രചോതനമായത്. മാത്രമല്ല ഇപ്പോൾ മീഡിയകളിലൂടെ തെറ്റായ വാർത്തകളാണ് പോലീസ് നടത്തികൊണ്ടിരിക്കുന്നത് വഴി തർക്കം എന്ന പേരിൽ വിഷയത്തെ വരുത്തി തീർത്ത് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് സ്വീകരിക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും ആയത് കൊണ്ട് തിരൂർ സബ്ബ് ഇൻസ്പെക്ടർ സുജിത്ത് സർക്കിൾ ഇൻസ്പെക്ടർ ജിനേഷ് എന്നിവരെ മാറ്റി നിർത്തി കൊണ്ട് DYSP റാങ്കിലുള്ള പോലീസ് ഉദ്യേഗസ്ഥൻ അന്വേഷിക്കണമെന്നും
അന്വേഷണം അട്ടിമറിക്കാനാണ് പോലീസ് അധികാരികൾ ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം കൊടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
ഇന്നലെ 26. 12 .2024 രാത്രി 7 മണിക്ക് കോതപ്പറമ്പ് കടൽ തീരത്ത് ഇരിക്കുമ്പോഴാണ് ബൈക്കിലും ഓട്ടോയിലും ആയി വാളും ഇരുമ്പ് പൈപ്പും അടക്കം ഉള്ള മാരകായുധങ്ങളുമായി അഷ്കറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് തലക്കും കൈയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റ അഷ്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
പത്രസമ്മേളനത്തിൽ എസ് ഡി പി ഐ
മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ
അബ്ദുള്ളക്കുട്ടി തിരുത്തി( ജില്ല കമ്മറ്റി അംഗം), തവനൂർ മണ്ഡലം സെക്രട്ടറി നാസർ മംഗലം, എസ് ഡി പി ഐ മംഗലം പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ,
മംഗലം പഞ്ചായത്ത് ജോയിൻ്സെക്രട്ടറി ആദിൽ, മംഗലം ആശാൻപ്പടി ബ്രാഞ്ച് മെമ്പർ അമീൻ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.