Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2024 20:20 IST
Share News :
പൊന്നാനി ബോട്ടപകടം.പരിക്കേറ്റവർക്ക് അടിയന്തിര ധനസഹായം നൽകണം എസ്.ഡി.പി.ഐ
പൊന്നാനി : ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തിര ധനസഹായം നൽകണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല വസ്തുത അന്വേഷണ സംഘം ആവശ്യപെട്ടു. ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം. പൊന്നാനിയിൽ നിന്ന് പോയ ബോട്ടിൽ കൊച്ചിയിൽ നിന്ന് ലക്ഷദീപിലേക്ക് പോവുകയായുരുന്ന കപ്പൽ ഇടിച്ച് തകർന്ന് രണ്ട് പേര് മരിക്കുകയും, നാല് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിൽ പരിക്കേറ്റ നാല് പേരും പൊന്നാനി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
ഇവരെ എസ്.ഡി. പി. ഐ മലപ്പുറം ജില്ല കമ്മിറ്റി വസ്ഥുത അന്വേഷണ സംഘം സന്ദർശിച്ചു.
ഇതിൽ മരിച്ചവരും പരിക്കേറ്റവരും നിത്യവൃത്തിക്ക് പോലും കഷ്ടപെടുന്നവരും, വാടക വീടുകളിൽ താമസിക്കുന്നവരുമാണ്.
ആറ് മാസമായി വീടിൻ്റെ വാടക കൊടുക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലാണെന്നും, തകർന്ന ബോട്ടിൽ ഒരു ലക്ഷം രൂപയുടെ മീനടക്കം നഷ്ടപ്പെട്ടുവെന്നും, പരിക്കേറ്റവർക്ക് ഇനി ബദൽ സംവിധാനം ഒരുങ്ങണമെങ്കിൽ കാലതാമസം നേരിടുമെന്നതിനാൽ
അപകടത്തിൽ പെട്ട നാല് പേർക്കും അടിയന്തിര ധനസഹായം മത്സ്യബോർഡിന് പുറമെ സർക്കാർ നഷ്ടപരിഹാരം അനുവദിക്കണമെന്നും കപ്പൽ വന്നത് തെറ്റായ റൂട്ടിലാണ് കൊച്ചിയിൽ നിന്ന് അനതികൃത റൂട്ടിലൂടെ വന്നത് കോസ്റ്റൽ ഗാർഡും, സംവിധാനങ്ങളും അറിയാതെ പോയത് പിടിപ്പ് കേടാണ് ഉടനെ ഈ വീഴ്ചക്ക് പരിഹാരമായി സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വസ്ഥുത അന്വേഷണ സംഘം ആവശ്യപെട്ടു.
സംഘത്തിൽ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, നജീബ് തിരൂർ എസ്.ഡി.ടിയു ജില്ല സെക്രട്ടറി ബിലാൽ പൊന്നാനി, മണ്ഡലം സെക്രട്ടറി സക്കീർ പൊന്നാനി,നവാസ് വള്ളിക്കുന്ന് എന്നിവരുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.