Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 08:13 IST
Share News :
കൊല്ലം: ദേശീയ ദുരന്തപ്രതികരണ സേനാംഗങ്ങൾ ആര്യങ്കാവ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളെ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. 2021 ഒക്ടോബറിൽ ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം മേഖലയിൽ ഉരുൾപൊട്ടൽ സംഭവിച്ചിരുന്നു. ചെറുതും വലുതുമായ മണ്ണിടിച്ചിലുകളും പ്രദേശത്ത് സാധാരണമാണ്.
കൊല്ലം ജില്ലാ കലക്ടറുടെ നിർദേശാനുസരണം നടത്തിയ സന്ദർശനത്തിന്റെ ഭാഗമായി കുടുംബശ്രീ, ഹരിതകർമസേന എന്നിവയിൽ അംഗങ്ങളായ വനിതകൾക്ക് അടിയന്തര രക്ഷാപ്രവർത്തന മാർഗ്ഗങ്ങളെ സംബന്ധിച്ച് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, വൈസ് പ്രസിഡന്റ് രമണി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീന്ത റോയ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയരാജ്, വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനിത ബിനു, പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു, റെനിത, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, പഞ്ചായത്ത് ഹെഡ് ക്ലാർക്ക് ടി ശ്രീകുമാർ, ആര്യങ്കാവ് വില്ലേജ് ഓഫീസർ ബി ബോസ് എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി. ടീം കമാൻഡർ വികാസിന്റെ നേതൃത്വത്തിലുള്ള എൻ ഡി ആർ എഫ് സംഘമാണ് സന്ദർശനം നടത്തിയത്. മാസ്റ്റർ ട്രെയിനർ എസ്. ബി സുജിത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകി
Follow us on :
More in Related News
Please select your location.