Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

12 Feb 2025 17:09 IST

Basheer Puthukkudi

Share News :

കുന്ദമംഗലം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. സി.ഡബ്ലിയു.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് സാമുവൽ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, വികസനകാര്യ ചെയർമാൻ എൻ അബൂബക്കർ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത്, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബിത തോട്ടാഞ്ചേരി, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ സരിത, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ശിബു, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല , ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൺ എം.കെ നദീറ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഷിയോ ലാൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം. ധനീഷ് ലാൽ. സുധ കമ്പളത്ത് ,രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് സംസാരിച്ചു.

Follow us on :

More in Related News