Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിഎം ശ്രീ: വിദ്യാഭ്യാസ മേഖലയെ ആര്‍എസ്എസ്സിന് തീറെഴുതരുത്- എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.

24 Oct 2025 20:23 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പിഎം ശ്രീ പദ്ധതിയിലൂടെ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനും അതിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഗൂഢശ്രമമാണ് നടന്നതെന്നും, വിദ്യാഭ്യാസ മേഖലയെ ആര്‍എസ്എസ്സിന് തീറെഴുതിയതിനെതിരെയും, എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തി.


 പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പുവെച്ച ഇടതു സര്‍ക്കാരിന്റെ നീക്കത്തിനെതിരെ (വെള്ളിയാഴ്ച) സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ചെമ്മാട് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.


 മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണോ ഘടകകക്ഷികളെ പോലും തള്ളി അമിതാവേശത്തോടെ പദ്ധതി നടപ്പിലാക്കാന്‍ തിടുക്കം കാണിച്ചന്തെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്ത തിരൂരങ്ങാടി എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പറഞ്ഞു.


രാജ്യം ഒന്നടങ്കം ഭീതിയോടെ ചര്‍ച്ച ചെയ്ത പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ കവാടമാണ് പിഎം ശ്രീ. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളില്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്നാണ് പദ്ധതിയുടെ ഒന്നാമത്തെ ലക്ഷ്യമായി ആമുഖത്തില്‍ തന്നെ വ്യക്തമാക്കുന്നത്. ഈ ഒറ്റ വാചകത്തിലൂടെ മന്ത്രി വി ശിവന്‍കുട്ടിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാകുന്നു. പിഎം ശ്രീ ഒപ്പുവച്ചതിലൂടെ നടപ്പാക്കുന്ന വിദ്യാലയം എന്‍ഇപി (ദേശീയ വിദ്യാഭ്യാസ നയം) അനുസരിച്ച് പാഠ്യപദ്ധതി നടപ്പിലാക്കാനും കേന്ദ്ര സിലബസ് അനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ പഠിപ്പിക്കേണ്ടതായും വരുമെന്നും ' അതിന്റെ മേല്‍നോട്ടവും നിയന്ത്രണവും കേന്ദ്ര ഏജന്‍സിക്കാകും എന്ന് പദ്ധതി രേഖയില്‍ തന്നെ വ്യക്തമാകുകയാണെന്നും അദ്ധേഹം പറഞ്ഞു.


മണ്ഡലം നേതാക്കളായ സിദ്ധീഖ് കെ, സുലൈമാൻ കുണ്ടൂർ, വാസുതറയിലൊടി, ഷബീർബാപ്പു, മുനീർ എടരിക്കോട് നേതൃത്വം നൽകി

Follow us on :

More in Related News