Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയലുകളിൽ വർണ്ണ കാഴ്ച്ചകളായി വിദേശ ജലപക്ഷികൾ വിരുന്നെത്തി.

13 Sep 2024 14:26 IST

UNNICHEKKU .M

Share News :


മുക്കം: മുക്കം നഗര സഭയിെലെ വയലുകളിൽ വർണ്ണ കാഴ്ച്ചകളായി വീണ്ടും വിദേശങ്ങളിൽ നിന്നുള്ള അതിഥികളായി ജലപക്ഷികൾ എത്തി. ചേന്ദമംഗല്ലൂർ, ആറ്റുപുറം പുൽപ്പറമ്പ്, പൊ റ്റശ്ശേരി തുടങ്ങി പ്രദേശങ്ങളിലാജ് വിദേശികളായ േദേ ശാടന പക്ഷികൾ വന്നത്. 'ഒരാഴ്ച്ച യോളമായി പക്ഷികൾ പലയിടത്തും കാണുന്നത്.  നേരത്ത ജൂൺ മാസത്തിൽ കർണ്ണാടക, തമിഴ് നാട് ഭാഗങ്ങളിൽ നിന്ന് ദേശം താണ്ടിയെത്തിയ വിവിധ വിഭാഗങ്ങളിൽപ്പെട്ട ജലപക്ഷികൾ വയലുകളിൽ വശ്യമായ വിരുന്നൊരുക്കിയിരുന്നു. സാധാരണ ഓണ സിസണിൽ നാട ണിയുകയാണ് പതിവ്. ഇക്കുറി കാലാവസ്ഥ വിത്യയാനം പക്ഷികളും നാട്ടിൻ പുറങ്ങളിൽ തന്നെ ഇവയും തങ്ങിയിരിക്കയാണ്. ഇടക്ക് ലഭിക്കുന്ന മഴയും വയലുകളിലെ ആഹാര ലഭ്യതയുമായിരിക്കാം

 മടങ്ങാതെ നാട്ടിൽ പുറങ്ങളിൽ വട്ടമിട്ട് കറങ്ങുന്നത്. ഇപ്പോൾ വൈറ്റ് സ്റ്റോർക്കിന് സമാനമായ ജലപക്ഷികളാണ് ഒരാഴ്ച്ചയോളമായി വിരുന്ന് വന്നിരിക്കുന്നത്. വായിലൂടെ ശബ്ദമുണ്ടാക്കാൻ സാധിക്കാത്ത പക്ഷി വർഗ്ഗമാണ്. സിക്കോണിഡേ പക്ഷി കുടുംബക്കാരാണ് കൂട്ടമായാണ് വയലുകളിൽ എത്തിയത്. ആറ് എട്ട്, പത്ത്, എന്നീഎണ്ണമാണ് കൂട്ടത്തിലുള്ളത്.  തലയുയർത്തിയും താഴ്ത്തിയുമുള്ള സഞ്ചാരവും, വയലുകളിലെ മത്സ്യങ്ങളെ ഓടിപിടികൂടുന്നത് മനോഹരമായ കാഴ്ച്ചയാണ്. നീണ്ട കാലുകളും, അറ്റം കൂർത്ത് നീളമുള്ള കൊക്കുകളും ചിറകുകളുടെ അരികിൽ കറുപ്പ് നിറവുമാണ് സവിശേഷതകൾ. ഈ പക്ഷികൾ ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നും, യുറോപ്പിൽ നിന്നുമാണ് ദേശം താണ്ടിയെത്തിയതായി പറയപ്പെടുന്നു.


 

   

Follow us on :

More in Related News