Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2025 18:19 IST
Share News :
വൈക്കം: മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡൻ്റായതിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി മുഴുവൻ വാർഡ് കോൺഗ്രസ് കമ്മറ്റികളുടെയും നേതൃത്വത്തിൽ നടത്തുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾക്ക് രക്തസാക്ഷിത്വദിനത്തിൽ തുടക്കമായി. കോൺഗ്രസ് വൈക്കം ടൗൺ മണ്ഡലത്തിലെ കുടുംബ സംഗമങ്ങളുടെ ഉദ്ഘാടനം
കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ നിർവ്വഹിച്ചു. ജനാധിപത്യ, മതേതര മൂല്യങ്ങളിലധിഷ്ടിതമായ ഗാന്ധിയൻ ആദർശങ്ങളാണ് ഇന്ത്യയുടെ ഐക്യത്തിന്റെ അടിത്തറയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 25-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുടുംബ സംഗമത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം മോഹൻ ഡി ബാബു, ബ്ലോക്ക് പ്രസിഡന്റ് പി. ഡി ഉണ്ണി, നേതാക്കളായ അഡ്വ. എ സനീഷ്കുമാർ, ബി. അനിൽകുമാർ, ജയ് ജോൺ പേരയിൽ, വാർഡ് പ്രസിഡന്റ് മോഹനൻ തോട്ടയപ്പള്ളി, ഇടവട്ടം ജയകുമാർ, പ്രീത രാജേഷ്, പി. ടി സുഭാഷ്, ബി. ഐ പ്രദീപ്കുമാർ, കെ എം രാജപ്പൻ, രേണുക രതീഷ്, മോഹനൻ നായർ,രാജശ്രീ വേണുഗോപാൽ, സന്തോഷ് ചക്കനാടൻ, കെ. വി സുപ്രൻ, പി. ഡി ബിജിമോൾ, പി.ഡി പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ മണ്ഡലം തല കുടുംബ സംഗമങ്ങളുടെ ഉദ്ഘാടനം തലയോലപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു നിർവ്വഹിച്ചു. ചെമ്പ് മണ്ഡലം ആറാം വാർഡിൽ നടന്ന കുടുംബ സംഗമത്തിൽ മണ്ഡലം പ്രസിഡൻ്റ് കെ.ജെ.സണ്ണി അധ്യക്ഷത വഹിച്ചു. പി.കെ.ദിനേശൻ,അഡ്വ.പി.വി.സുരേന്ദ്രൻ, കെ.കെ. കൃഷ്ണകുമാർ, റഷീദ് മങ്ങാടൻ, ടി.പി.അരവിന്ദാക്ഷൻ, എ.എം.തോമസ്,
കെ.ഡി.സന്തോഷ്കുമാർ, രാഗിണിഗോപി, രമണിമോഹൻദാസ്, സരോജിനി, ടി.കെ. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.