Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 13:51 IST
Share News :
തൃശൂർ:നീലങ്കാവിൽ കുടുംബങ്ങളുടെ ജില്ലാതല സംഗമവും,ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് വിതരണവും വരടിയം സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ വെച്ച് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി.അസോസിയേഷൻ പ്രസിഡൻ്റ് ബാബു എഫ്.നീലങ്കാവിൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റാഫി നീലങ്കാവിൽ റിപ്പോർട്ടും,കൺവീനർ എൻ.ഒ.ജോർജ് സ്വാഗതവും പറഞ്ഞു.ഫാ.ആൻ്റോ ചിറയത്ത്,ഫാ.സഖറിയാസ് നീലങ്കാവിൽ,ഡോ.സിസ്റ്റർ കാർമൽ സിഎംസി,ജോസ് നീലങ്കാവിൽ,എൻ.പി.പോൾ,ജോയ് തോമസ്,എൻ.എൽ.വർഗീസ്,എൻ.ജെ.ജോസ്,വിൽസൺ നീലങ്കാവിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.സമൂഹബലി,പൊതുയോഗം,പ്രഭാഷണം,സമാദരണം,കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.മഹാസംഗമത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തികൾക്ക് തുടക്കമായി.വിവാഹം,വിദ്യഭ്യാസം,ചികിത്സ എന്നിവയ്ക്കായി പ്രത്യേകം പരിഗണന നൽകുന്നത്.
Follow us on :
Tags:
More in Related News
Please select your location.