Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതീക്ഷകളുമായി പറന്നുയർന്ന ശ്രീഹരി ചേതനയറ്റ ശരീരമായി മടങ്ങി വരുന്നത് വിശ്വസിക്കാൻ കഴിയാതെ ഇത്തിത്താനം

14 Jun 2024 11:53 IST

CN Remya

Share News :

കോട്ടയം: ദിവസങ്ങൾക്ക് മുമ്പ് പ്രതീക്ഷകളുമായി പറന്നുയർന്ന ശ്രീഹരി ചേതനയറ്റ ശരീരമായി നാട്ടിലേക്ക് മടങ്ങിവരുന്നത് വിശ്വസിക്കാൻ കഴിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് ഇത്തിത്താനം ഗ്രാമം. ഇത്തിത്താനം കിഴക്കേടത്ത് പി ശ്രീഹരിയുടെ (27) മരണം നാടിനും വീടിനും വിശ്വസിക്കാൻ കഴിയുന്നില്ല. അഞ്ച് ദിവസം മുൻപാണ് ശ്രീഹരി വീട്ടിലനിന്ന് യാത്ര പറഞ്ഞിറങ്ങിയത്. അച്ഛൻ ജോലി ചെയ്യുന്ന കുവൈത്തിലേക്ക്തന്നെ ജോലിക്ക് പോകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നാൽ എട്ടാം ദിവസം ആ കുടുംബത്തിൻ്റെ എല്ലാ സന്തോഷവും കത്തിയമർന്നു. അന്ന് മകനെ കെട്ടിപ്പിടിച്ച്‌ സന്തോഷത്തോടെ യാത്രയാക്കിയ അമ്മ ദീപ, ഇപ്പോൾ മകൻ്റെ മരണവാർത്ത അറിഞ്ഞ് വിലപിക്കുന്ന കാഴ്ച ആരെയും കണ്ണീരിലാഴ്ത്തും. മകനെ അവസാനമായി ഒന്ന് കാണാൻ കാത്തിരിക്കുകയാണ്. 

അച്ഛൻ പ്രദീപ് വർഷങ്ങളായി കുവൈറ്റിലാണ് ജോലി ചെയ്യുകയാണ്. ജൂൺ എട്ടിനാണ് ശ്രീഹരി നാട്ടിലനിന്ന് കുവൈത്തിലേക്ക് എത്തുന്നത്. അച്ഛന്റെ താമസ സ്ഥലത്തിന് അടുത്തുതന്നെയായിരുന്നു താമസം. സമീപത്തെ ഫ്ലാറ്റില്‍ തീപിടിച്ച വാർത്തയറിഞ്ഞ് ഓടിയെത്തിയ പിതാവ് മകന്റെ കയ്യിലെ ടാറ്റു കണ്ടാണ് മകനെ തിരിച്ചറിഞ്ഞത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ശ്രീഹരി അവസാനമായി കിഴക്കേടത്തേക്ക് എത്തും.

Follow us on :

Tags:

More in Related News