Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 14:37 IST
Share News :
മുക്കം:ഗ്രാമ പ്രദേശങ്ങളിൽ സൗജന്യ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ സംവിധാനവുമായി ബി.എസ്.എൻ.എൽ ഒരുക്കുന്നു.താമരശ്ശേരി പഞ്ചായത്ത് സമ്പൂർണ്ണ വൈ ഫൈ പദ്ധതി ബി.എസ്.എൻ എൽ ഭാരത് ഉദ്യമി ഫേസ് 2* ഉദ്ഘാടനം താമരശ്ശേരി ബി.എസ്.എൻ.എൽ ഓഫീസിൽ ബുധനാഴ്ച്ച രാവിലെ 10.30 ന് പഞ്ചായത്ത് പ്രസിഡൻ്റ് അരവിന്ദൻ നിർവ്വഹിക്കുന്നു.
Gigabps High Speed ഇൻ്റർനെറ്റ് പ്ലാൻ ഉദ്ഘാടനം, ഉദ്യമി രജിസ്ട്രേഷൻ കാമ്പും പദ്ധതി വിശദീകരണവും, ഉദ്യമി സംരംഭകരാവാൻ താൽപര്യമുള്ളവർക്കുള്ള ഓൺലൈൻ പോർട്ടൽ പരിചയപ്പെടുത്തൽ എന്നിവ അന്നേ ദിവസത്തെ പരിപാടിയിൽ നടക്കുo.
ഭാരത് നെറ്റ് ഉദ്യമി പദ്ധതിയിൽഉപഭോക്താവിന് മോഡവും ഇൻസ്റ്റലേഷനും സൗജന്യമായാണ് ലഭിക്കുന്നത്. മാസവാടക മാത്രം അടച്ചാൽ മതിയാവും.അതിവേഗ വൈ-ഫൈ ഇന്റർനെറ്റ് കണഷനും പരിധികൾ ഇല്ലാതെ എല്ലാ നെറ്റ് വർക്കിലെക്കും വിളിക്കാവുന്ന ലാൻഡ്ഫോൺ കണക്ഷനുമാണ് പദ്ധതിയുടെ പ്രത്യേകത. കൂടാതെ ബി.എസ്.എൻ എൽ ഇപ്പോഴുള്ള പ്ലാനുകളുടെ വേഗത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ബിസിനസ് ഉപഭോക്താക്കൾക്കായി 1 Gbps പ്ലാൻ നിലവിൽ വന്നു.കൂടുതൽ വിവരങ്ങൾക്ക് ഇനി പറയുന്ന ഫോൺ നമ്പറുകളായ :0495-2223300,2220610
വാട്ട്സാപ്പ് 9400998911 ബന്ധപ്പെടാവുന്നതാണന്ന് ബി.എസ്.എൻ.എൽ താമരശ്ശേരി സബ്ഡിവിഷനൽ എഞ്ചിനിയർ അ റിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.