Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ'

13 Apr 2024 16:32 IST

UNNICHEKKU .M

Share News :




 മുക്കം: വേനൽ ചൂടിൽ ചുട്ട് പൊള്ളുമ്പോൾ മലയോര മേഖലയിൽ ഇടിയോടെയുള്ള വേനൽമഴ അൽപ്പം ആശ്വാസമായി. .വൈകിട്ട് 3.30 യോടെ ഇടിമിന്നലിൻ്റെ അകമ്പടിയിൽ ആശ്വാസമായി വേനൽ പെയ്തിറങ്ങിയത്. പൊടിപാറൽ ശല്യത്തിന് ശമനമായി. .മുക്കം നഗരസഭയിലെ ഒട്ടുമിക്ക കിഴക്ക് പ്രദേശങ്ങളിൽ ആശ്വാസത്തിൻ്റെ മഴ പെയ്തിറങ്ങിയത്. വിഷുവിൻ്റെ മുന്നോടിയായി വേനൽമഴയെത്തിത് ആഘോഷത്തിന് സ്വാന്തനമായി..ഇരു വഴിഞ്ഞിപ്പുഴ, ചെറുപ്പുഴ തുടങ്ങി' പുഴകളിലും വേനൽ ചൂടിൽ നേരത്തെ തന്നെ കനത്ത വരൾച്ച നേരിടുകയായിരുന്നു. കിണറുകളിലുo ജലാശയങ്ങളിൽ ജല കുറവ് ജനങ്ങൾ വലയുകയാണ്. കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നേരത്തെ പെയ്തിറങ്ങിയ മഴ അക്ഷരാർത്ഥത്തിൽ കുളിർമഴയായി മാറിയിരുന്നു'. എങ്കിലും തുടർ ദിവസങ്ങളിലും വേനൽ മഴ ലഭിച്ച ങ്കിലും മാത്രമേ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുകയുള്ളു. വീണ്ടും മഴ തുടരണം. മലയോരത്ത് പലയിടത്തും കൊക്കോ,ജാതി, കവുങ്ങ്, തെങ്ങിൻ തൈകൾ എല്ലാം തന്നെ ഉണങ്ങൽ ഭീഷണി നേരിടുമ്പോൾ ആശ്വാസത്തിൻ്റെ വേന മഴയെത്തിയത്.കർഷകർക്ക് അൽപ്പം ആശ്വാസമായിരിക്കയാണ്.മഴ മേഘങ്ങൾ ദിവസവും ഉരുണ്ട് കൂടുന്നങ്കിലും മഴ പെയ്യാതെ പോകുകയാണ്.

Follow us on :

More in Related News