Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 15:55 IST
Share News :
തലയോലപ്പറമ്പ് : സാഹിത്യ സുൽത്താൻ്റെ നാട്ടിൽ കഴിഞ്ഞ നാല് ദിനരാത്രങ്ങളിലായി നടന്ന് വന്ന 35-ാമത് കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിന് ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായി പാലിച്ച് നടത്തിയ ഭക്ഷണശാലയും ഭക്ഷണ വിതരണവും ശ്രദ്ധേയമായി. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങൾ പൂർണ്ണമായി ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളും വാഴയിലയും ഉപയോഗിച്ചാണ് ഭക്ഷണം വിതരണം ചെയ്തത്. കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും , അധ്യാപകർക്കും മറ്റ് ചുമതല വഹിക്കുന്നവരും അടക്കം 13,000 ൽ അധികം പേർക്കാണ് പായസം ഉൾപ്പടെ വിഭവസമൃദ്ധവും , രുചികരവുമായ ഭക്ഷണം നൽകിയത്. ഭക്ഷണ വിതരണത്തിനായി സന്നദ്ധരായി എത്തിയ അധ്യാപക വിദ്യാർഥികളായ 48 പേരുടെ സേവനം ഭക്ഷണശാലയിലെത്തിയ ഏവരുടെയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി. ഇവരെ ഭക്ഷണ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന കെ. എസ്. ടി.എ ഭാരവാഹികൾ അനുമോദിച്ചു. പുതിയതായി ഏർപ്പെടുത്തിയ ഗോത്രവർഗ്ഗകലകൾ ഉൾപ്പടെ കാണാൻ സദസ്സ് നിറഞ്ഞ് കവിഞ്ഞത് ജനപങ്കാളിത്തം കൊണ്ടും കലോത്സവം ശ്രദ്ധയാകർഷിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മിക്ക മത്സര ഇനങ്ങളിലും നടന്നത്. ഹരിത കർമ്മ സേനയുടെ പ്രവർത്തനവും കലോത്സവത്തിൻ്റെ വിജയത്തിന് മുഖ്യപങ്ക് വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.