Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലൈസന്‍സില്ലാതെ സ്വകാര്യ ബസ് ഓടിച്ചു; ബസ് കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

30 Oct 2024 13:22 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: ലൈസന്‍സ് ഇല്ലാതെ സര്‍വീസ് ബസ് ഓടിച്ചതായി കണ്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ബസ് കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. പാലാ - തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ഒടിയന്‍' എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ക്കാണ് ലൈസന്‍സില്ലെന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ജോയ്ന്റ് ആര്‍.ടി.ഒ.യുടെ നിര്‍ദേശ പ്രകാരമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തൊടുപുഴ നഗരസഭ ബസ് സ്റ്റാന്‍ഡിലെത്തി പരിശോധന നടത്തിയത്. ഡ്രൈവറായ ജയേഷ് എന്നയാള്‍ക്ക് ലൈസന്‍സില്ലെന്ന് ബോധ്യപ്പെട്ടതോടെ സ്റ്റാന്റില്‍ ബസ് പിടിച്ചിട്ട ശേഷം ഉദ്യോഗസ്ഥര്‍ വാഹനത്തിന്റെ താക്കോലുമായി മടങ്ങി. സംഭവത്തില്‍ കേസ് എടുത്ത ശേഷം ബസ് ഉടമയെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം തേടി. ഡ്രൈവറോടും ബസ് ഉടമയോടും 5000 രൂപ വീതം പിഴ അടയ്ക്കാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ബസ് വിട്ടു നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടിരുന്നു. ബസ് ഉടമയുടെ ലൈസന്‍സ് ഹാജരാക്കിയ സാഹചര്യത്തില്‍ വാഹനം വിട്ടു നല്‍കിയതായി തൊടുപുഴ ജോയിന്റ് ആര്‍.ടി.ഒ. എസ്.സഞ്ചയ് അറിയിച്ചു.

Follow us on :

More in Related News