Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2024 09:17 IST
Share News :
മുണ്ടക്കയം: വേനല്‍മഴ പെയ്‌തെങ്കിലും മലയോരമേഖലയില്‍ കുടിവെളളത്തിനായി നെട്ടോട്ടം തുടരുന്നു.
കനത്ത ചൂടിനിടയില്‍ നാടിനു പ്രതീക്ഷ നല്‍കി മഴപെയ്‌തെങ്കിലും കുടിവെളളത്തിനായി മലയോരമേഖലയില്‍ ബുദ്ധിമുട്ടുതുടരുകയാണ്.മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ നൂറുകണക്കിനു ഗ്രാമങ്ങളില്‍ കുടിനീര് കിട്ടാക്കനിയായിരിക്കുകയാണ്.ചില മേഖലകളില്‍ പഞ്ചായത്ത ലോറിയില്‍ വെളളം എത്തിച്ചു നല്‍കുന്നുണ്ടങ്കിലും പ്രാഥമീക ആവശ്യങ്ങള്‍ക്കുപോലും വെളളമില്ലാതെ വലയുകയാണ്.മേഖലയിലെ പ്രധാന ജലസ്രോതസ്സുകളാ മണിമലയാര്‍, പുല്ലകയാര്‍, അഴുതയാര്‍ എന്നിവ വറ്റിവരണ്ടിരിക്കുന്നു. തോടുകളില്‍ കുടിവെളളത്തിനായി ഓലി നിര്‍മ്മമിച്ചു പരീക്ഷിച്ചിട്ടും പലയിടത്തും പ്രയോജനമല്ലാതായിരിക്കുന്നു.
മുണ്ടക്കയം പഞ്ചായത്തിലെ സ്രാമ്പി,വെളളനാടി, പുഞ്ചവയല്‍, ഇഞ്ചിയാനി,ചെളിക്കുഴി, പറത്താനം, വരിക്കാനി, വണ്ടന്‍പതാല്‍, കരിനിലം,മുപ്പത്തിയൊന്നാംമൈല്‍ അടക്കം നിരവധി പ്രദേശങ്ങളില്‍ ജലക്ഷാമം രൂഷമാണ്.മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര കുടിവെളള പദ്ധതി വരുമെന്ന പ്രതീക്ഷയാണ് ഭാവിയിലുളളത്. എന്നാല്‍ ഈ വേനല്‍ കടന്നുപോകും വരെ എങ്ങെ മുന്നോട്ടുപോകുമെന്നത് ആശങ്കയിലാണ്.
കൂട്ടിക്കല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കുടിവെളളക്ഷാമം പരിഹരിക്കപ്പെടാനാവാതെ ബുദ്ധിമുട്ടിലാണ്. വല്ലീറ്റ, താളുങ്കല്‍, പറത്താനം, തേന്‍പുഴ, കൊടുങ്ങ, പ്ലാപ്പളളി, ചാത്തന്‍#പ്ലാപ്പളളി തുടങ്ങിയ പ്രദേശങ്ങളില്‍ വെളളമില്ലാതെ ജനം വലയുകയാണ്. പുല്ലകയാറിന്റെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യ വക്തികള്‍ നാടിന് ഓലി നിര്‍മ്മിച്ചു നകിവരുന്നുണ്ട്.
കൊക്കയാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വെളളം പ്രതിസന്ധി സൃഷ്ടിക്കുന്നു. കിലോമീറ്ററുകള്‍ താണ്ടിയാണ് വിവിധ പ്രദേശങ്ങളില്‍ വെളളം ശേ്ഖരിക്കുന്നത്. പഞ്ചയാത്ത് വിവിധ ഭാഗങ്ങളില്‍ ഓലികള്‍ നിര്‍മ്മിച്ചെങ്കിലും ജലക്ഷാമം രൂക്ഷമായ ഭാഗങ്ഹളെ അവഗണിച്ചതായും പരാതി ഉയര്‍ന്നു. മേലോരം , പട്ടിക്കുന്ന്, വെംബ്ലി, വടക്കേമല, കനകപുരം, കുറ്റിപ്ലാങ്ങാങാട്, പ്രദേശങ്ങളില്‍ വെളളം കിട്ടാതെ നാട് വെന്തുരുകുകയാണ്.കോരുത്തോട് പഞ്ചായത്തിന്റെ അവസ്ഥയും ഭിന്നമല്ല.
Follow us on :
Tags:
More in Related News
Please select your location.