Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആത്മഹത്യ പ്രതിരോധ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു.

25 May 2024 09:49 IST

R mohandas

Share News :

കൊല്ലം: ജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണംവഴി ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നത് പ്രഥമപരിഗണന അർഹിക്കുന്ന വിഷയം ആണെന്ന് ജില്ലാ കലക്ടർ എൻ.ദേവിദാസ് .ശ്രീനാരായണഗുരു സമുച്ചയത്തിൽ നടന്ന ആത്മഹത്യ പ്രതിരോധ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനസിക സമ്മർദ്ദവും ഉത്കണ്ഠയുമാണ് ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.കൃത്യ സമയത്തെ ഇടപെടൽ വഴി ഇത് തടയാനാകും. 70 ശതമാനം ആത്മഹത്യകളും വിഷാദരോഗത്തിന്റെ പര്യവസാനങ്ങളാണ്.വിഷാദരോഗത്തെയും മറ്റേതൊരു രോഗം പോലെ അംഗീകരിക്കുന്നതിൽ പൊതു സമൂഹത്തിന്റെ വൈമുഖ്യമാണ് പ്രധാന പ്രശ്‌നം.ഈ കാഴ്ചപ്പാട് മാറണം. മറ്റേതൊരു രോഗം പോലെയും ചികിൽസിച്ചു ഭേതമാക്കുവാൻ കഴിയുന്നതാണ് വിഷാദ രോഗവും.ഇതിലേക്കായി ആശയങ്ങൾ സമാഹരിക്കുവാനും അവ ക്രോഡീകരിച്ചു ആത്മഹത്യാ പ്രതിരോധത്തിന് ആവശ്യമായ സമഗ്ര പദ്ധതിരൂപീകരിക്കാ

നാണ് ശില്പശാല ലക്ഷ്യംവയ്ക്കുന്നത്. സംസ്ഥാന തലത്തിൽ മാതൃകയാക്കുന്ന നിലയിലേക്ക് ഈ പദ്ധതിയെ ഉയർത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


സബ് കലക്ടർ മുകുന്ദ് ഠാക്കൂർ ,ഡി.എം.ഓ ഡോ.എം.എസ്.അനു ,ജില്ലാ മാനസികആരോഗ്യ പരിപാടിയുടെ നോഡൽ ഓഫീസർ ഡോ.ടി. സാഗർ , ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈൻ ദേവ്,ജില്ലാ തല വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ഡോ .പി.എസ്.ഇന്ദു, ഡോ.ലക്ഷ്മി വിജയകുമാർ, ഡോ. ടി.വി. അനിൽകുമാർ, ഡോ.അത്രേയി ഗാംഗുലി ,ഡോ. അഞ്ചു മാത്യു ,ഡോ. സൈമൺ റോസെൻബൗo  എന്നിവർ ക്ലാസുകൾ നയിച്ചു

Follow us on :

More in Related News