Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഓണസമൃദ്ധി കർഷക ചന്ത തുടങ്ങി

11 Sep 2024 17:19 IST

Basheer Puthukkudi

Share News :

ചാത്തമംഗലം : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഓണസമൃദ്ധി കർഷക ചന്ത 2024 ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ , മെമ്പർമാരായ ഷീസ സുനിൽ , വിദ്യുത് ലത, കർമ്മസേന പ്രസിഡണ്ട് ചൂലൂർ നാരായണൻ,ഗോപാലകൃഷ്ണൻ ചൂലൂർ കൃഷി ഓഫീസർ ശ്യാംദാസ് .പി , തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ചന്തയിൽ ചാത്തമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കർഷകരുടെ നാടൻ പച്ചക്കറികളായ പാവൽ, ചേന, പയർ, പച്ചക്കായ, വെണ്ട, കക്കിരി, പീച്ചിൽ കൂടാതെ ചെണ്ടുമല്ലിപൂക്കൾ, മാവൂർ അഗ്രോ പ്രൊസസ്സിംഗ് എൽഎൽപിയുടെ വറുത്തുപ്പേരി, ശർക്കരുപ്പേരി ചാത്തമംഗലം കൃഷിക്കൂട്ടത്തിൻ്റെ വിവിധ തരം അച്ചാറുകൾ, നാടൻതേൻ എന്നിവ കുറഞ്ഞ വിലയിൽ വിൽപ്പന നടത്തുന്നു. നാടൻ കാർഷി കോൽപന്നങ്ങൾക്ക് 30 ശതമാനം വരെ ചന്തയിൽ വിലക്കുറവ് ലഭിക്കുന്നു.

Follow us on :

More in Related News