Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്ന് വിദ്യാര്‍ഥികളെ കാണാതായി: പോലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു

09 Dec 2024 22:09 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി: 15 വയസ് പ്രായമുള്ള 3 ആണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പോലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഹൈറേഞ്ചിലെ ഒരു എയ്ഡഡ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ ആണ് കാണാതായ മൂന്നു പേരും. സുഹൃത്തുക്കളായ ഇവരെ ഞായറാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്. രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ചെന്നൈയിലേക്കുള്ള ട്രെയിനില്‍ കയറിയതായി കണ്ടെത്തി. ഇവര്‍ ചെന്നൈയിലെത്തിയെന്നും തമിഴ്‌നാട് പോലീസിനും ആര്‍.പി.എഫിനും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും രാജാക്കാട് സിഐ വി.വിനോദ് കുമാര്‍ പറഞ്ഞു. രാജാക്കാട് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണസംഘവും ചെന്നൈയ്ക്ക് തിരിച്ചിട്ടുണ്ട്.

Follow us on :

More in Related News