Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2024 20:20 IST
Share News :
പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; 40 വർഷം കഠിന തടവ്
പറവൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിൽ നായരമ്പലം നികത്തിത്തറ വീട്ടിൽ സാബു (51)വിനെ 40 വർഷം കഠിന തടവിന് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ടി കെ സുരേഷ് ശിക്ഷിച്ചു.
40000 രൂപ പിഴയുമൊടുക്കണം. ഇത് ഇരയുടെ പുനരധിവാസത്തിന് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. 2013 ജൂണിലാണ് 12 വയസുള്ള കുട്ടിയെ ഇയാൾ ലൈംഗിക ഉപദ്രവത്തിന് ഇരയാക്കിയത്. കുട്ടിയുടെ പിതാവ് ഞാറക്കൽ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ലാലു എം ചാക്കോ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ ഷോജോ വർഗീസാണ്. കേസിൽ ഒമ്പത് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.