Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 08:21 IST
Share News :
ഷൊർണ്ണൂർ : ഷൊർണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നിലമ്പൂരിലേക്കുള്ള യാത്ര ട്രെയിൻ നേരത്തെ പുറപ്പെട്ടതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. കണ്ണൂർ - ആലപ്പി എക്സ്പ്രസിൻ്റെ കണക്ഷൻ ട്രെയിനായ ഷൊർണ്ണൂർ - നിലമ്പൂർ പാസഞ്ചർ നേരത്തെ യാത്ര തുടങ്ങിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ യാത്രക്കാർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചതോടെ പകരം സംവിധാനം ഏർപ്പെടുത്തി നല്‍കി റെയില്‍വേ. യാത്രക്കാർക്കായി രണ്ട് സ്വകാര്യ ബസുകള്‍ ഒരുക്കി നല്‍കി. 7.45 നായിരുന്നു കണ്ണൂർ- ആലപ്പി എക്സ്പ്രസ് ഷൊർണൂരിലെത്തുക. നിലമ്പൂരിലേക്കുള്ള യാത്രക്കാർ പിന്നീട് 8.15 ൻെറ യാത്ര ട്രെയിനിലേക്ക് മാറിക്കയറും. വൈകിയാലും കണ്ണൂര -ആലപ്പി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരെ കയറ്റിയ ശേഷമേ സാധാരണ ഷൊ൪ണൂർ- നിലമ്പൂർ പാസഞ്ചർ പതിവായി യാത്ര തുടങ്ങാറുള്ളൂ. പതിവില്‍ നിന്നും വിപരീതമായി ട്രെയിൻ നേരത്തെ എടുത്തതോടെയാണ് യാത്രക്കാർ പ്രതിഷേധിച്ചത്.
Follow us on :
Tags:
More in Related News
Please select your location.