Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jan 2026 19:04 IST
Share News :
ആത്മീയ–വൈജ്ഞാനിക സംഗമങ്ങൾക്ക് നാളെ പതാക ഉയരും
കുന്ദമംഗലം: ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമായ മർകസിൽ നിന്ന് പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സനദ് ദാന സമ്മേളനം ഫെബ്രുവരി 5 വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ ഔദ്യോഗിക തുടക്കമായി നാളെ (വെള്ളി) ഉച്ചയ്ക്ക് 1.30ന് മർകസ് നഗരിയിൽ പതാക ഉയർത്തും. ഫെബ്രുവരി 1 മുതൽ വിവിധ ആത്മീയ–വൈജ്ഞാനിക സംഗമങ്ങൾ ആരംഭിക്കും.
ജാമിഅ മർകസിലെ വിവിധ വിഭാഗങ്ങളിൽ നിന്നായി 517 സഖാഫികളും 31 കാമിൽ സഖാഫികളും, മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളും ഇത്തവണ സനദ് സ്വീകരിക്കും.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസ്ന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമം, സഖാഫി പ്രതിനിധി മീറ്റ്, യുവ സംരംഭക കോൺക്ലേവ്, പ്രവാസി സമ്മിറ്റ്, അധ്യാപക സംഗമം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഫെബ്രുവരി 1 മുതൽ 4 വരെ മർകസ് സെൻട്രൽ ക്യാമ്പസിൽ വൈകുന്നേരം 7ന് മതപ്രഭാഷണങ്ങൾ നടക്കും. തിങ്കളാഴ്ച വൈകുന്നേരം 4ന് ബറാഅത്ത് ആത്മീയ സംഗമവും, ബുധനാഴ്ച രാത്രി അഹ്ദലിയ്യ ആത്മീയ സംഗമവും നടക്കുമെന്നും സംഘാടകർ അറിയിച്ചു.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, സയ്യിദ് ജസീൽ കാമിൽ സഖാഫി, ഇബ്രാഹീം സഖാഫി താത്തൂർ, അനസ് അമാനി പുഷ്പഗിരി, അബ്ദുൽ ഹകീം അഹ്‌സനി കാമിൽ സഖാഫി തൊഴിയൂർ തുടങ്ങിയ പ്രമുഖർ ആത്മീയ സംഗമങ്ങൾക്കും മതപ്രഭാഷണങ്ങൾക്കും നേതൃത്വം നൽകും.
ഫെബ്രുവരി 5 വ്യാഴാഴ്ച നടക്കുന്ന സനദ് ദാന പൊതു സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സാരഥികൾ, ദേശീയ–അന്തർദേശീയ വ്യക്തിത്വങ്ങൾ, മതപണ്ഡിതർ, സാമൂഹിക–രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ
സി. മുഹമ്മദ് ഫൈസി (ഡയറക്ടർ ജനറൽ, മർകസ്),
ഷമീം കെ.കെ. (ജോയിന്റ് ഡയറക്ടർ, മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ്),
അക്ബർ ബാദുഷ സഖാഫി (ജോയിന്റ് ഡയറക്ടർ, ഹയർ എഡ്യുക്കേഷൻ)
എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.