Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജന ദിനത്തിൽ 102 വയസ്സ് പിന്നിട്ട ദമ്പതികളെ ആദരിച്ച് വൈക്കം അർബൻ സഹകരണ ബാങ്ക്.

01 Oct 2024 18:24 IST

- santhosh sharma.v

Share News :

വൈക്കം: ലോക വയോജന ദിനത്തോട് അനുബന്ധിച്ച് വൈക്കം അർബൻ സഹകരണ ബാങ്ക് ബോർഡ് അംഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ വയോധികരെ ആദരിച്ചു. 102 വയസ്സ് പിന്നിട്ട ദമ്പതികളായ പടിഞ്ഞാറെ കോവിലകത്ത് രവിവർമ്മ തമ്പാൻ, ഭാര്യ അമ്മിണി അമ്മാൾ ശ്യാമളാലയത്തിൽ പെരുമാൾ പിള്ള , മണിമന്ദിരത്തിൽ ഗോപാലകൃഷ്ണൻ നായർ എന്നിവരെ വീട്ടിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ബാങ്ക് ചെയർമാൻ വി എസ് കുമാർ ,

വൈസ് ചെയർമാൻ ബി. അനിൽകുമാർ, എം. ഡി സുരേഷ് .വി , ജനറൽ മാനേജർ പി ജയലക്ഷ്മി , ബോർഡ് അംഗങ്ങളായ എൻ. സി തോമസ് , എസ്. ജയപ്രകാശ്, എം. ജയകുമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News