Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2024 18:33 IST
Share News :
കൊണ്ടോട്ടിയുടെ അടിസ്ഥാന ആവശ്യങ്ങളൊന്നും നിറവേറ്റാതെ നഗരസഭ മുൻകയ്യെടുത്ത് സംഘടിപ്പിക്കുന്ന കൊണ്ടോട്ടി വരവിനെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുകയാണ്. നേരത്തെ സിപിഐ ലോക്കൽ കമ്മിറ്റി ഈ സമയത്തെ ആഘോഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. നാട്ടുകാരുടെ ആവശ്യങ്ങൾക്ക് പുല്ലുവില പോലും കൽപ്പിക്കാതെ അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു ഭരണസമിതിയുടെ പരാജയം മറച്ചു വെക്കാനാണ് കൊണ്ടോട്ടി വരവെന്ന് സിപിഐ ആരോപിച്ചിരുന്നു.ഇപ്പോൾ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് ഇത്തരം ഒരു ആർഭാടആഘോഷത്തിന്റെ ആവശ്യമെന്താണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കുടിനീരിനായി തൊണ്ട വരണ്ട നെടിയിരുപ്പ് മൂച്ചിക്കുണ്ട് കോളനി വാസികൾ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പോലും ബഹിഷ്കരിച്ചിരുന്നു. എന്നിട്ടും നഗരസഭ ഭരണക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്ന പരിഭവമാണ് ഇവർ പങ്കു വെക്കുന്നത്. സമീപ പഞ്ചായത്തുകളിലെല്ലാം ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കുമ്പോഴും നഗരസഭ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചു പോരുന്നത്. ഇതിനെതിരെ കിഫ്‌ബി -അമൃത് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ നഗരസഭ സെക്രട്ടറിയെ കണ്ടിരുന്നു. അതിന് മുൻപ് കുടിവെള്ളത്തിനായുള്ള മൂച്ചിക്കുണ്ട് വരവും നഗരസഭാ കവാടത്തിൽ പ്രതിഷേധമായി എത്തിയിരുന്നു. ഉടൻ തന്നെ മൂച്ചിക്കുണ്ട് കോളനിയിലടക്കം വെള്ളം വിതരണം ചെയ്യുമെന്ന ഉറപ്പാണ് സെക്രട്ടറിയിൽ നിന്നും ഭാരവാഹികൾക്ക് ലഭിച്ചതെന്ന് അറിയുന്നു.
കുടിനീരിനായുള്ള മുറവിളി കേവലം ഒരു മൂച്ചിക്കുണ്ടിൽ മാത്രം ഒതുങ്ങുന്നില്ലെന്നത് വാസ്തവമാണെന്നിരിക്കെ ഇപ്പോൾ കൊണ്ടാടുന്ന വർണച്ചമയത്തിൽ ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കൊണ്ടോട്ടിയുടെ ദൈന്യതയുടെ മുഖമാണ് തെളിഞ്ഞു കാണുക. ഒരു കാലത്തെ എറനാടൻ കാഴ്ചയുടെ ഉത്സവമായിരുന്ന കൊണ്ടോട്ടി നേർച്ച തിരിച്ചുവരണമെന്ന് ആഗ്രഹിക്കാത്ത കൊണ്ടോട്ടിക്കാരുണ്ടാവില്ല. അതിനൊരു പ്രതിവിധിയായി കൊണ്ടോട്ടി വരവിനെ കൊണ്ടാടുമ്പോഴും നഗരസഭ നികത്തേണ്ടതായുള്ള കുറേ കർത്തവ്യങ്ങൾ ഇല്ലാതാകുന്നില്ലല്ലോ? നഗരസഭയ്ക്കൊപ്പം സംഘാടക ചുമതല ഏറ്റെടുത്ത ഇന്റർനാഷണൽ ക്ലബ്ബുകൾക്കും ഒരു തിരുത്തലിനുള്ള ശബ്ദം ഇല്ലെന്നാണോ?
ചിത്രം : കുടിവെള്ളത്തിനായുള്ള മൂച്ചിക്കുണ്ട് വാസികളുടെ പ്രതിഷേധ മാർച്ചിൽ നിന്നും
Follow us on :
Tags:
More in Related News
Please select your location.