Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

08 Aug 2025 16:00 IST

Jithu Vijay

Share News :

തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2025-26 അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി/മൃഗസംരക്ഷണം, വ്യവസായം/സാങ്കേതികവിദ്യ, മാധ്യമം തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷിക്കാവുന്നതോ ആണ്.


പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറു പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ ക്യാഷ് അവാര്‍ഡും ബഹുമതി ശില്‍പവും നല്‍കും. നിര്‍ദേശങ്ങള്‍ ksycyouthicon@gmail.com എന്ന വെബ്‌സൈറ്റിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ നേരിട്ടോ അറിയിക്കണം. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. ഫോണ്‍ : 0471-2308630.

Follow us on :

More in Related News