Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതിയൊരുക്കി രക്ഷിതാക്കളുടെ സംഘടന

12 Jun 2025 11:41 IST

NewsDelivery

Share News :

കോഴിക്കോട് :

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് (Parents' Association for the Rehabilitation and Assistance of Differently abled Individuals to Support and Empower) അവരുടെ മക്കളുടെ ആജീവനാന്ത സംരക്ഷണത്തിനും പിന്തുണയ്ക്കുമായി രൂപപ്പെടുത്തപ്പെട്ടതാണ് പാരഡൈസ് പ്രോജക്റ്റ്. ഈ ദൗത്യത്തിനായി ഞങ്ങൾ തിരഞ്ഞെടുക്കിയത് കീഴരിയൂർ പഞ്ചായത്തിലെ മിറോഡ് ഹിൽ സ്റ്റേഷനിലെ സ്ഥലം ആണ്. ട്രസ്റ്റ് ഇതിനായി മൂന്ന് ഏക്കർ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്.


രക്ഷിതാക്കൾക്ക് അവരുടെ മക്കളോടൊപ്പം താമസിക്കാനും, മക്കൾക്ക് സ്വകാര്യതയോടെ അല്ലെങ്കിൽ കൂട്ടായ്മയിൽ താമസിക്കാനും സൗകര്യമുള്ള വീടുകളും ഡോർമിറ്ററികളും ഇവിടെ ഒരുക്കപ്പെടും. കൂടാതെ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, പഠന മുറികൾ, തെറാപ്പി സൗകര്യങ്ങൾ, മനസോല്ലാസത്തിനുള്ള പാർക്കുകൾ. തിയേറ്ററുകൾ, ടർഫ് ഗ്രൗണ്ടുകൾ എന്നിവയും ഉൾപ്പെടും. പൊതുഅടുക്കളയും, പ്രാഥമിക ചികിത്സാ സൗകര്യങ്ങളും ലഭ്യമായിരിക്കും.


മക്കൾ രക്ഷിതാക്കളോടൊപ്പം അല്ലെങ്കിൽ മറ്റു കുട്ടികളോടൊപ്പം ഡോർമിറ്ററികളിൽ താമസിക്കാൻ സാധ്യത ലഭിക്കും. രക്ഷിതാക്കളുടെ വേർപാടിനുശേഷവും ഈ സുരക്ഷിതസൗഹൃദപരമായ അന്തരീക്ഷത്തിൽ അവർക്ക് ബുദ്ധിമുട്ടില്ലാതെ ജീവിക്കാനാകും. ഏകദേശം 800 സ്ക്വയർ ഫീറ്റുള്ള 30 വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യം. നിലവിൽ 15 പേർ പദ്ധതിയിൽ ചേർന്നിട്ടുണ്ട്; അതിൽ 5 വീടുകൾ പൂർത്തിയാകാറായി.

പദ്ധതിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്.


കീഴരിയൂർ, മേപ്പയ്യൂർ, ഇറയൂർ പഞ്ചായത്തുകളിൽ നിന്ന് ഭിന്നശേഷിക്കാർക്ക് തൊഴിൽപരിശീലനം നൽകാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പദ്ധതിസൈറ്റിൽ ആരംഭിച്ചുകഴിഞ്ഞു.


ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അവരുടെ മക്കളെ, കുറച്ചു ദിവസമെങ്കിലും ആരെയെങ്കിലും ഏല്പിക്കാൻ ഒരിടം കണ്ടെത്തുക എന്നത്. വളർത്തു മൃഗങ്ങളെ പോലും കുറഞ്ഞ കാലയളവിൽ സംരക്ഷണത്തിനായി സൗകര്യമുള്ള നമ്മുടെ നാട്ടിൽ ഞങ്ങളുടെ ഭിന്നശേഷി മക്കളെ ഏല്പിച്ചു പോകാൻ ഒരു സൗകര്യവും എവിടെയും ഇല്ല. അതുകൊണ്ടു ഒരു Respite Care Centre പാരഡൈസ് സൈറ്റിൽ തുടങ്ങണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.

വാർത്താസമ്മേളനത്തിൽ . പ്രൊഫസർ കെ കോയട്ടി, അബ്ദു ഷാക്കിർ, ഡോ. ഡി കെ ബാബു, എന്താണ് ഞങ്ങളുടെ രവീന്ദ്രൻ പാറോൽ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News