Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്രാമീണ വികസനം പിണറായി സർക്കാർ നിശ്ചലമാക്കിയെന്ന് പ്രതിപക്ഷ നേതാവ്

15 Jul 2024 13:37 IST

Anvar Kaitharam

Share News :

ഗ്രാമീണ വികസനം പിണറായി സർക്കാർ നിശ്ചലമാക്കിയെന്ന് പ്രതിപക്ഷ നേതാവ്


പറവൂർ: പഞ്ചായത്തുകൾക്ക് നൽകേണ്ട ഫണ്ടുകൾ നൽകാതെ ഗ്രാമീണ വികസനം പിണറായി സർക്കാർ നിശ്ചലമാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി.സതീശൻ. ചിറ്റാറ്റുകര പഞ്ചായത്ത് എട്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച യു.ഡി.എഫ്. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രഷറി പൂട്ടിയിട്ട് പഞ്ചായത്തുകൾക്ക് ഫണ്ട് അനുവദിച്ച്, സ്വന്തം പാർട്ടിക്കാരെ പോലും പരിഹസിക്കുന്ന നിലപാടാണ് സർക്കാക്കാരിന്റേത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കനത്ത പ്രഹരം നൽകിയിട്ടും ധാർഷ്ട്യവും ധൂർത്തും നിർബാധം തുടരുന്ന സർക്കാരിന് വലിയ തിരിച്ചടികളാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മാക്കനായി മാനങ്കേരി കോംപ്ളക്സിൽ നടന്ന യോഗത്തിൽ കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം പ്രസിഡണ്ട് പി.എം. സുദർശൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർത്ഥി കെ.സി. സലി, മുസ് ലിം ലീഗ്‌ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള, ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് പി.എം.ബഷീർ, ഫ്രാൻസിസ് വലിയപറമ്പിൽ, പി.എസ്. രഞ്ജിത്ത്, പി.ആർ. സൈജൻ, ഷാരോൺ പനക്കൽ, പി.എ.ഷംസുദ്ദീൻ, എം.എസ്. സുരേഷ് ബാബു, എം.കെ.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News