Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിസ്‌ഡം സ്റ്റുഡന്റ്റ്സ് കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസ് മെയ് 11 ന് പെരിന്തൽമണ്ണയിൽ; ഒരുക്കങ്ങൾ പൂർത്തിയായി.

29 Apr 2025 12:32 IST

NewsDelivery

Share News :

സമ്മേളനത്തിൻ്റെ ഭാഗമായി മെയ് 6 മുതൽ 10 വരെ 'ദ സൊല്യൂഷൻ' വൈജ്ഞാനിക പ്രദർശനം സംഘടിപ്പിക്കും.


കോഴിക്കോട്: 'ധർമ സമരത്തിൻ്റെ വിദ്യാർത്ഥി കാലം' എന്ന പ്രമേയത്തിൽ വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്റ്സ് കോൺഫറൻസ് മെയ് 11ന് പെരിന്തൽമണ്ണയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സിന്തറ്റിക് ഡ്രഗ്ഗുകൾ അടക്കം വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുകൊിരിക്കുന്ന ലഹരി ഉപയോഗം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, അസാന്മാർഗിക പ്രവണതകൾ, അക്രമ രാഷ്ട്രീയം, സ്ക്രീൻ അഡിക്ഷൻ, വർദ്ധിച്ച തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊിരിക്കുന്ന ഡിപ്രഷൻ പോലെയുള്ള മാനസിക രോഗങ്ങൾ, ആത്മഹത്യാ പ്രവണതകൾ എന്നിവക്കെതിരെയുള്ള പ്രതിരോധമാണ് വിദ്യാർഥി മഹാ സമ്മേളനം ലക്ഷ്യം വെക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള അര ലക്ഷത്തോളം വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

മെയ് 11 വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന വിദ്യാർത്ഥി മഹാ സമ്മേളനം സൗദി അറേബ്യ എംബസി അറ്റാഷെ ശൈഖ് ബദർ നാസർ ബുജൈദി അൽ അനസി ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തദ്ദേശ സ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, ഇ.ടി മുഹമ്മദ് ബഷീർ എം.പി, നജീബ് കാന്തപുരം എം.എൽ.എ, കനയ്യ കുമാർ എന്നിവർ അതിഥികളായി സംബന്ധിക്കും. വിസ്‌ഡം സംസ്ഥാന വൈസ് പ്രസിഡന്റ്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ജനറൽ സെക്രട്ടറി ടി.കെ അശ്റഫ്, ഫൈസൽ മൗലവി, ഹാരിസ് ബിൻ സലീം, വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡൻ്റ് താജുദ്ദീൻ സ്വലാഹി, വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡൻ്റ് അർശദ് അൽഹികമി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ, വൈസ് പ്രസിഡൻ്റുമാരായ ഡോ. സി.പി. അബ്ദുല്ല ബാസിൽ, ഡോ, ശഹബാസ് കെ. അബ്ബാസ്, സഫ്‌വാൻ ബറാമി അൽഹികമി എന്നിവർ പ്രഭാഷണം നടത്തും.

പത്ര സമ്മേളനത്തിൽ ടി. മുഹമ്മദ് ഷമീൽ

(ജനറൽ സെക്രട്ടറി, വിസ്‌ഡം സ്റ്റുഡൻ്റ്സ് കേരള), അബ്ദുൽ മാജിദ് ചുങ്കത്തറ (വൈസ് പ്രസിഡന്റ്, വിസ്‌ഡം സ്റ്റുഡൻ്റ്സ് കേരള), വി.പി. ബഷീർ (പ്രസിഡന്റ്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, കോഴിക്കോട് സൗത്ത് ജില്ല), അമീർ അത്തോളി (പ്രസിഡന്റ്, വിസ്‌ഡം യൂത്ത്, കോഴിക്കോട് സൗത്ത് ജില്ല), അർഷദ് ചെറുവടി (സെക്രട്ടറി, വിസ്ഡം സ്റ്റുഡൻ്റ്സ്, കോഴിക്കോട് സൗത്ത് ജില്ല), റുഫൈദ് അത്തോളി (ട്രഷറർ, വിസ്ഡം സ്റ്റുഡൻ്റ്സ്, കോഴിക്കോട് സൗത്ത് ജില്ല എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News