Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലാബ് അസിസ്റ്റൻസ്: പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

31 Aug 2024 19:08 IST

CN Remya

Share News :

കോട്ടയം: പ്രിസ്ക്രൈബ്ഡ് ടെക്സ്റ്റ് ബുക്കിന്റെ അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റൻസിന്റെ യോഗ്യതാ നിർണയ പരീക്ഷകൾ നടത്തുമെന്നും   നൈറ്റ് വാച്ച്മാൻ ഉൾപ്പെടെയുള്ള പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ (എ കെ പി എൽ എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ കെ പി എൽ എ സംസ്ഥാന പ്രസിഡന്റ്  ജോൺസി ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ പി. എം. സൈനുദ്ദീൻ  കണക്കുകളും അവതരിപ്പിച്ചു. വിരമിച്ച ലാബ് അസിസ്റ്റന്റുമാരെ ആദരിച്ചു. അരുൺ ജോസ്, സജി തോമസ്, ജോർജ് കെ സി, സാജ് കുമാർ ഐ ജി, അനിൽ ചെമ്പകശ്ശേരി, ബെന്നി വർഗീസ്, ബിജു വെട്ടിക്കുഴി, ജോൺ എബ്രഹാം, ബിനി ഇ എം, ജോസ് ജോസഫ് എന്നിവർ സംസാരിച്ചു. ലാബ് അസിസ്റ്റൻസിന്റെ വിവിധ പ്രശ്നങ്ങൾ പരിഹരിച്ച മന്ത്രിക്ക് സംഘടന ഉജ്ജ്വല സ്വീകരണം നൽകി.

Follow us on :

More in Related News